Friday, April 19, 2024
HomeSportsക​ളി​ക്കാ​ർ​ക്ക് വേ​ണ്ട​ത്ര വി​ശ്ര​മം ഇല്ല പൊട്ടിത്തെറിച്ച്‌ വി​രാ​ട് കോ‌​ഹ്‌​ലി

ക​ളി​ക്കാ​ർ​ക്ക് വേ​ണ്ട​ത്ര വി​ശ്ര​മം ഇല്ല പൊട്ടിത്തെറിച്ച്‌ വി​രാ​ട് കോ‌​ഹ്‌​ലി

ക​ളി​ക്കാ​ർ​ക്ക് വേ​ണ്ട​ത്ര വി​ശ്ര​മം അ​നു​വ​ദി​ക്കാ​ത്ത​തിൽ പൊ​ട്ടി​ത്തെ​റി​ച്ച് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് നാ​യ​ക​ൻ വി​രാ​ട് കോ‌​ഹ്‌​ലി. ആ​സൂ​ത്ര​ണ​ത്തി​ലെ പാ​ളി​ച്ച ക​ളി​ക്കാ​രു​ടെ പ്ര​ക​ട​ന​ത്തെ ബാ​ധി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലേ​ക്ക് തി​രി​ക്കും മു​ന്പ് ര​ണ്ടു ദി​വ​സം മാ​ത്ര​മാ​ണ് വി​ശ്ര​മം ല​ഭി​ക്കുന്നതെന്നും നാ​ഗ്പു​രി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കോ​ഹ്‌​ലി പ​റ​ഞ്ഞു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ മ​ത്സ​ര സാ​ഹ​ച​ര്യ​ങ്ങ​ളെ കു​റി​ച്ച് മ​ന​സി​ലാ​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ക്കു​ന്നി​ല്ല. ഒ​രു മാ​സം ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ മി​ക​ച്ച രീ​തി​യി​ൽ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്താ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു. വി​ദേ​ശ​ത്ത് മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​ത്ത​തി​ന്‍റെ പേ​രി​ൽ ക​ളി​ക്കാ​രെ വി​മ​ർ​ശി​ക്കാ​ൻ എ​ളു​പ്പ​മാ​ണ്. എ​ന്നാ​ൽ മ​ത്സ​ര​ത്തി​ന് സ​ജ്ജ​രാ​കാ​നു​ള്ള സ​മ​യം ക​ളി​ക്കാ​ർ​ക്ക് ല​ഭി​ക്കു​ന്നു​ണ്ടോ​യെ​ന്ന കാ​ര്യം എ​ല്ലാ​വ​രും അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും കോ​ഹ്‌​ലി പ​റ​ഞ്ഞു. ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര ക​ളി​ക്കാ​ർ​ക്ക് ത​ങ്ങ​ളെ ത​ന്നെ സ​ജ്ജ​രാ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്. എ​ല്ലാ​വ​രും പെ​ട്ടെ​ന്ന് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​മെ​ന്നും പ​റ​യു​ന്നി​ല്ല. ര​ണ്ടോ മൂ​ന്നോ ഇ​ന്നിം​ഗ്സ് ക​ഴി​യു​മ്പോ​ൾ ആ​ത്മ​വി​ശ്വാ​സം നേ​ടി​യെ​ടു​ക്കാ​മെ​ന്നും കോ​ഹ്‌​ലി പ​റ​ഞ്ഞു. ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഒ​രു​ക്കി​യ പി​ച്ചി​നെ​യും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. ബൗ​ൺ​സു​ള്ള പി​ച്ചാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ങ്കി​ലും ല​ഭി​ച്ചി​ല്ലെ​ന്നും ഇ​ന്ത്യ​ൻ നാ​യ​ക​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ഡി​സം​ബ​ർ 30നാ​ണ് ഇ​ന്ത്യ​യു​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​ലെ ആ​ദ്യ മ​ത്സ​രം ന​ട​ക്കു​ന്ന​ത്. മൂ​ന്നു ടെ​സ്റ്റും ആ​റ് ഏ​ക​ദി​ന​വും മൂ​ന്നു ട്വ​ന്‍റി-20 ഉ​ൾ​പ്പെ​ട്ട​താ​ണ് പ​ര​ന്പ​ര.

RELATED ARTICLES
- Advertisment -

Most Popular

Recent Comments