Tuesday, April 16, 2024
HomeNationalവിപണിയില്‍ ഡൂപ്ലിക്കേറ്റ് പഞ്ചസാര

വിപണിയില്‍ ഡൂപ്ലിക്കേറ്റ് പഞ്ചസാര

ഭക്ഷണ വസ്തുക്കളില്‍ മായമെന്നത് പുതിയ കാര്യമല്ല. ഉപ്പ് തൊട്ട് അരിയും ധാന്യങ്ങളുമടക്കം എല്ലാറ്റിലും മായം തെളിയിക്കപ്പെട്ടതാണ്. പച്ചക്കറിയിലാണെങ്കില്‍ അത്യന്തം അപകടകരമായ രാസപദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സ്റ്റിറോയ്ഡ് കുത്തിവെച്ച് വിപണിയിലെത്തിക്കുന്ന മാംസവും വിഷമയമായണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ മത്സ്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഒരു പ്രശ്‌നവുമുണ്ടാകില്ലെന്നായിരുന്നു കുറച്ചുകാലം മുന്‍പ് വരെയുള്ള ധാരണ. എന്നാല്‍ ഫാക്ടറിയില്‍ നിന്ന് പുറന്തള്ളുന്നതുള്‍പ്പെടെ മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്ന കടലിലും പുഴയിലുമെല്ലാം വളരുന്ന മത്സ്യങ്ങളില്‍ മനുഷ്യ ശരീരത്തിന് ഹാനികരമാകുന്ന രാസമാലിന്യങ്ങള്‍ അടങ്ങിയിരിക്കുന്നതായി സ്ഥിരീകിരിക്കപ്പെട്ടു. ഡൂപ്ലിക്കേറ്റ് ഉല്‍പ്പന്നങ്ങളാണ് ഉപഭോക്താക്കള്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധി.അരിക്ക് പകരം പ്ലാസ്റ്റിക് അരി വിപണിയില്‍ ഇറങ്ങിയിരുന്നു. അതേ മാതൃകയില്‍ ഇപ്പോള്‍ പ്ലാസ്റ്റിക് പഞ്ചസാരയും മാര്‍ക്കറ്റിലെത്തിയിരിക്കുകയാണ്. മൈസൂരുവില്‍ നിന്നാണ് 50 കിലോഗ്രാം പ്ലാസ്റ്റിക് പഞ്ചസാര കണ്ടുകെട്ടിയത്. മൈസൂരുവിലെ ഹോട്ടലുടമയായ പ്രഭു സ്വാമി വാങ്ങിയ 50 കിലോ പഞ്ചസാര ചാക്ക് പൊട്ടിച്ചപ്പോഴാണ് തിരിമറി തിരിച്ചറിഞ്ഞത്. ചാക്കിലുണ്ടായിരുന്നത് പ്ലാസ്റ്റിക് പഞ്ചസാരയാണ്. കാഴ്ചയില്‍ വലിയ അപാകത തോന്നിയില്ലെങ്കിലും രുചിച്ചപ്പോള്‍ വ്യത്യാസം മനസ്സിലായി. അന്നപൂര്‍ണേശ്വരി ഫുഡ് പോയിന്റ് എന്ന ഹോട്ടലിന്റെ ഉടമയാണ് പ്രഭു സ്വാമി. മൈസൂരുവിലെ പ്രദേശിക മാര്‍ക്കറ്റില്‍ നിന്നാണ് ഇയാള്‍ പഞ്ചസാര വാങ്ങിയത്. സാധാരണ പഞ്ചസാരയുടെ മധുരം ഇല്ലാതായപ്പോഴാണ് ഇയാള്‍ പരിശോധിച്ചത്. പഞ്ചസാര ഉരുക്കി നോക്കിയപ്പോള്‍ മാലിന്യങ്ങള്‍ അടിയുകയും ചെയ്തു. ഇതോടെയാണ് ക്രമക്കേട് വ്യക്തമായത്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പ്രാഥമിക പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments