എ.​ടി.​എം കൗ​ണ്ട​റി​ൽ പ​ശ​തേ​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്തയാളും മറ്റൊരാളും പിടിയിൽ

atm

എ.​ടി.​എം കൗ​ണ്ട​റി​ൽ പ​ശ​തേ​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പി​ടി​യി​ലാ​യ ഹ​രി​യാ​ന സ്വ​ദേ​ശി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു. ഹ​രി​യാ​ന പി​ണ​ക്കാ​വി​ലെ ജു​നൈ​ദ് (22), പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​റ്റൊ​രാ​ൾ എ​ന്നി​വ​രെ​യാ​ണ് റി​മാ​ൻ​ഡ്​ ചെ​യ്​​ത​ത്. ക​ണ്ണൂ​ർ ഡി​വൈ.​എ​സ്.​​പി പി.​പി. സ​ദാ​ന​ന്ദ​​​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം കേ​സ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക സം​ഘം ഹ​രി​യാ​ന​യി​ലെ പി​നാ​ങ്​​ഗോ​ണി​ൽ​നി​ന്നാ​ണ്​ ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ക​ണ്ണൂ​രി​ലെ​ത്തി​ച്ച ഇ​വ​രി​ൽ ജു​നൈ​ദി​നെ ക​ണ്ണൂ​ർ ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ മ​ജി​സ്​േ​ട്ര​റ്റ് കോ​ട​തി​യാ​ണ്​ റി​മാ​ൻ​ഡ്​ ചെ​യ്​​ത​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ളെ ത​ല​ശ്ശേ​രി ജു​വ​നൈ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. അ​തേ​സ​മ​യം, പ്ര​ധാ​ന സൂ​ത്ര​ധാ​ര​ൻ ഷ​ക്കീ​ൽ അ​ഹ​മ്മ​ദി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​യാ​ൾ രാ​ജ​സ്​​ഥാ​നി​ലെ ആ​ൾ​വാ​റി​ൽ എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി​യാ​ണ്. ​​പ്ര​തി​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം പൊ​ലീ​സ്​ ഉൗ​ർ​ജി​ത​മാ​ക്കി. ഡി​സം​ബ​ർ 27നാ​ണ് സ്​​റ്റേ​റ്റ് ബാ​ങ്കി​െൻറ നാം​ഗ്ഗോ​ൺ ശാ​ഖ​യി​ൽ അ​ക്കൗ​ണ്ടു​ള്ള ഷ​ക്കീ​ൽ അ​ഹ​മ്മ​ദ് 40,000 രൂ​പ ന​ഷ്​​ട​പ്പെ​ട്ടെ​ന്നു​കാ​ണി​ച്ച് ബാ​ങ്ക് മാ​നേ​ജ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. പ​ണം പി​ൻ​വ​ലി​ച്ച​താ​യി മൊ​ബൈ​ലി​ൽ സ​ന്ദേ​ശം വ​ന്നെ​ങ്കി​ലും എ.​ടി.​എ​മ്മി​ൽ​നി​ന്ന് പ​ണം ല​ഭി​ച്ചി​ല്ലെ​ന്നാ​യി​രു​ന്നു പ​രാ​തി. അ​ന്നു​ത​ന്നെ ക​ണ്ണൂ​ർ ടൗ​ൺ സ്​​റ്റേ​ഷ​ന​ടു​ത്തു​ള്ള എ​സ്.​ബി.​െ​എ​യു​ടെ എ.​ടി.​എം കൗ​ണ്ട​റി​ൽ​നി​ന്ന് 40,000 രൂ​പ ക​വ​ർ​ന്ന​താ​യും പ​രാ​തി ല​ഭി​ച്ചു. തു​ട​ർ​ന്ന് ബാ​ങ്ക് മാ​നേ​ജ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ടൗ​ൺ ​െപാ​ലീ​സ്​ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പ​രാ​തി​ക്കാ​ര​നാ​യ ഷ​ക്കീ​ൽ അ​ഹ​മ്മ​ദും പി​ടി​യി​ലാ​യ​വ​രും അ​ട​ങ്ങു​ന്ന സം​ഘം രാ​ജ്യ​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഇ​ത്ത​ര​ത്തി​ൽ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യാ​ണ്​ സൂ​ച​ന. വി​വി​ധ എ.​ടി.​എം കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച് അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്ന് പ​ണം പി​ൻ​വ​ലി​ക്കു​ന്ന​സ​മ​യ​ത്ത് എ.​ടി.​എം മെ​ഷീ​െൻറ ക​ണ​ക്റ്റി​വി​റ്റി വി​ച്ഛേ​ദി​ച്ച് യ​ന്ത്രം ഓ​ഫ് ചെ​യ്താ​ണ്​ ത​ട്ടി​പ്പു​ന​ട​ത്തി​യ​ത്.  പ​ണ​മെ​ത്തു​ന്ന സ​മ​യം മെ​ഷീ​ൻ ഓ​ഫാ​ക്കു​ന്ന​തി​നാ​ൽ വ്യ​ക്തി​ഗ​ത അ​ക്കൗ​ണ്ടു​ക​ൾ​ക്കു​പ​ക​രം ബാ​ങ്കി​െൻറ താ​ൽ​​ക്കാ​ലി​ക അ​ക്കൗ​ണ്ടി​ൽ​നി​ന്നാ​ണ് പ​ണം ന​ഷ്​​ട​മാ​കു​ന്ന​ത്. അ​തി​നാ​ൽ, ഇ​ട​പാ​ടു​കാ​ർ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്താ​ത്ത​ത് ത​ട്ടി​പ്പ് വ്യാ​പി​പ്പി​ക്കാ​ൻ കാ​ര​ണ​മാ​യി. ബാ​ങ്ക് അ​ധി​കൃ​ത​ർ എ.​ടി.​എം ഇ​ട​പാ​ടു​ക​ളു​ടെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വി​ദ​ഗ്ധ​മാ​യ ത​ട്ടി​പ്പ് വ്യ​ക്ത​മാ​യ​ത്. ടൗ​ൺ ജൂ​നി​യ​ർ എ​സ്.​​ഐ ഷൈ​ജു, സി.​പി.​ഒ​മാ​രാ​യ സ​ഞ്ജ​യ്, റ​ഉൗ​ഫ്, സ​ജി​ത്ത് എ​ന്നി​വ​രാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.