Saturday, April 20, 2024
HomeKeralaപെട്രോള്‍ ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് വാഹന പണിമുടക്ക്

പെട്രോള്‍ ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് വാഹന പണിമുടക്ക്

പെട്രോള്‍ ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് ബുധനാഴ്ച കേരളത്തില്‍ നടത്തുന്ന മോട്ടോര്‍ വാഹന പണിമുടക്കിന് ബഹുജനങ്ങളുടെ എല്ലാ പിന്തുണയും ഉണ്ടാകണമെന്ന് ട്രേഡ് യൂണിയനുകള്‍ അഭ്യര്‍ത്ഥിച്ചു. മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയ മെയ് 2014 ല്‍ ക്രൂഡോയിലിന് ബാരലിന് 120 ഡോളറായിരുന്നു വില. അന്ന് ഡീസലിന് 49.57 രൂപയായിരുന്നു. എന്നാല്‍ ഇന്ന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ബാരലിന് 70 ഡോളര്‍ മാത്രമുള്ളപ്പോള്‍ ഡീസലിന്റെ വില 68 രൂപയാണ്. ഇതിനെതിരെയാണ് ട്രേഡ് യൂണിയനുകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഓരോ ദിവസവും വില വര്‍ധിപ്പിക്കാന്‍ എണ്ണ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കിയതിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. പെട്രോളിന്റെ വില നിര്‍ണയാധികാരം എണ്ണ കമ്പനികള്‍ക്ക് നല്‍കിയ യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുകയും, അധികാരത്തില്‍ വന്നാല്‍ ഇത് എടുത്തുകളയുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത പാര്‍ടിയാണ് ബിജെപി. അതേ ബിജെപിയാണ് ദിനംപ്രതി ഡീസലിന്റേയും പെട്രോളിന്റേയും വില വര്‍ധിപ്പിക്കാനുള്ള സൗകര്യം എണ്ണ കമ്പനികള്‍ക്ക് നല്‍കിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments