Thursday, March 28, 2024
HomeNationalവീരേന്ദ്രകുമാര്‍ വീണ്ടും രാജ്യസഭയിലേക്ക്

വീരേന്ദ്രകുമാര്‍ വീണ്ടും രാജ്യസഭയിലേക്ക്

കേരളത്തില്‍ ഒഴിവ് വന്നിട്ടുള്ള രാജ്യസഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എംപി വീരേന്ദ്രകുമാര്‍ ജയിച്ചു. 89 വോട്ടിനാണ് ജയിച്ചത്. 71 വോട്ടായിരുന്നു വീരേന്ദ്ര കുമാറിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. അതേസമയം എല്‍ഡിഎഫിന്‍റെ ഒരു വോട്ട് അസാധുവായി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിലെ ബി ബാബു പ്രസാദിന് 40 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.കേരള കോണ്‍ഗ്രസിന്‍റെ ഒന്‍പത് എംഎല്‍എമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നു. കൂടാതെ ബിജെപി എംഎല്‍എ ആയ ഒ രാജഗോപാലും സ്വതന്ത്ര എംഎല്‍എയായ പിസി ജോര്‍ജ്ജും വോട്ട് രേഖപ്പെടുത്തിയില്ല. ആരോഗ്യപരമായ കാരണങ്ങളാല്‍ അവധിയിലായ മങ്കട എംഎല്‍എ അഹമ്മദ് കബീറും വോട്ട് ചെയ്തിരുന്നില്ല. അതിനിടെ തിരഞ്ഞെടുപ്പില്‍ പോളിങ്ങ് ഏജന്‍റിനെ നിയോഗിക്കാതിരുന്ന സിപിഐ, ജെഡിഎസ്, എന്‍സിപി എന്നിവരുടെ വോട്ടുകള്‍ എണ്ണെരുതെന്ന ആവശ്യനുമായി പ്രതിപക്ഷം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും ആവശ്യം കമ്മീഷന്‍ നിരസിച്ചു. പോളിങ്ങ് ഏജന്‍റ് വേണമെന്ന് നിര്‍ബന്ധം ഇല്ലെന്ന് ചട്ടത്തില്‍ പറയുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം നിരസിച്ചത്.യുഡിഎഫില്‍ നിന്ന് വീരേന്ദ്ര കുമാര്‍ രാജിവെച്ചതോടെയാണ് കേരളത്തില്‍ സീറ്റ് ഒഴിവ് വന്നത്. പിന്നീട് ഇടതുപാളയത്തിലേക്ക് മറുകണ്ടം ചാടിയ വീരേന്ദ്ര കുമാറിനെ അതേ സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ എല്‍ഡിഎഫ് തിരുമാനിക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments