ഉമ്മയെ സന്ദർശിക്കാൻ അനുമതി തേടി മഅദനി

madhani

സുപ്രിംകോടതി അനുവദിച്ച ജാമ്യത്തില്‍ ബംഗളൂരുവില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി രോഗിയായ ഉമ്മയെ കാണാന്‍ അനുമതി തേടി ഹരജി നല്‍കി. അര്‍ബുദരോഗം ബാധിച്ച്‌ അന്‍വാര്‍ശേരിയില്‍ കഴിയുന്ന ഉമ്മയുടെ അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്നാണ് സന്ദര്‍ശനത്തിന് അനുമതി തേടുന്നത്.ബംഗളൂരു സ്‌ഫോടനകേസ് വിചാരണ നടത്തുന്ന പ്രതേക എന്‍.ഐ.എ കോടതി മുമ്ബാകെയാണ് മഅ്ദനി ഹരജി സമര്‍പ്പിച്ചത്. എപ്രില്‍ 29 മുതല്‍ മെയ് 12 വരെ രണ്ടാഴ്ച കാലത്തേക്കാണ് അനുമതി തേടിയിരിക്കുന്നത്.ഉമ്മയെ സന്ദര്‍ശിക്കല്‍ കൂടാതെ എറണാകുളം വെണ്ണലയിലുള്ള തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിന്‍റെ പുനരുദ്ധരാണ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള അനുമതിയും അദ്ദേഹം തേടിയിട്ടുണ്ട്. മഅ്ദനിക്ക് വേണ്ടി അഡ്വ. പി. ഉസ്മാന്‍ ഹാജരായി.