Thursday, April 18, 2024
HomeNationalചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളി

ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളി

ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു തള്ളി. ദീപക് മിശ്രക്കെതിരായ ആരോപണങ്ങള്‍ക്ക് തെളിവില്ല എന്നും എം.പിമാര്‍ രാജ്യസഭാ ചട്ടങ്ങള്‍ ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് തള്ളിയത്. ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കിയതിനു ശേഷം ഇതു സംബന്ധിച്ച് മാധ്യമങ്ങളോട് എം.പിമാര്‍ പൊതു ചര്‍ച്ച ചെയ്‌തെന്നും ഇതു ചട്ടലംഘനമാണെന്നും വെങ്കയ നായിഡു വ്യക്തമാക്കി. അതേസമയം നടപടിക്കെതിരെ കോടതിയെ സമീപി്ക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചു. ഇന്നത്തെ സുപ്രീം കോടതി നടപടികള്‍ തുടങ്ങും മുമ്പാണ് ഉപരാഷ്ട്രപതി നോട്ടീസ് തള്ളിയത്കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ചയാണ് പ്രതിപക്ഷ നേതാക്കള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ഇംപീച്‌മെന്റ് നോട്ടിസ് നല്‍കിയത്. അതേസമയം നോട്ടീസ് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു തള്ളുകയാണെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യസഭാ ചെയര്‍മാന്‍ നായിഡു നോട്ടീസ് അംഗീകരിക്കുന്നില്ലെങ്കില്‍ ജുഡീഷ്യല്‍ റിവ്യൂവിനായി ശ്രമിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചത്. ചീഫ് ജസ്റ്റിസിനെ പ്രതിരോധിക്കാന്‍ ഭരണ കക്ഷിയായ ബി.ജെ.പി എന്തിനാണ് രംഗത്തെത്തിയതെന്നും കോണ്‍ഗ്രസ് ചോദിച്ചിരുന്നു

RELATED ARTICLES
- Advertisment -

Most Popular

Recent Comments