ഇന്ധന വില നിയന്ത്രിക്കാന്‍ നികുതി ഇളവിനായി സംസ്ഥാനം ആലോചിക്കുന്നു

തോമസ് ഐസക്

ഇന്ധന വില നിയന്ത്രിക്കാന്‍ നികുതി ഇളവ് കൊണ്ടുവരാന്‍ സംസ്ഥാനം ആലോചിക്കുന്നു. അധിക നികുതി വരുമാനം വേണ്ടെന്ന് വെയ്ക്കുന്ന കാര്യം ആലോചനയിലാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.‌അന്തിമ തീരുമാനം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് ശേഷം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഇന്ധന വില റെക്കോര്‍ഡ് ഉയരത്തിലെത്തിയ സാഹചര്യത്തിലാണു മന്ത്രിയുടെ പ്രഖ്യാപനം.