എസ്.എന്‍.ഡി.പി ബിജെപിക്ക് ഒപ്പം തന്നെ – കുമ്മനം രാജശേഖരന്‍

kummanam

ഉപതെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി ബിജെപിക്ക് ഒപ്പം തന്നെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തങ്ങളെ സഹായിച്ചവര്‍ക്കൊപ്പമാണ് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത് ബിജെപിക്കൊപ്പം തന്നെയാണ്. അവരെ സഹായിച്ചത് ബിജെപിയാണ്. കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റും എസ്.എന്‍.ഡി.പി യെ ദ്രോഹിച്ചിട്ടേയുള്ളൂ. അതിനാല്‍ മുഴുവന്‍ വോട്ടും ബിജെപിക്ക് തന്നെയാണെന്ന് കുമ്മനം മറുനാടന്‍ മലയാളിയോട് പറഞ്ഞു.എസ് എന്‍ ഡി പി യോഗത്തിന്റെ നിലപാട് ഇടത് വലത് മുന്നണികള്‍ക്കേറ്റ തിരിച്ചടിയാണ്. കാലങ്ങളായി വാഗ്ദാനം നല്‍കി ഈഴവ സമുദായത്തെ വഞ്ചിച്ച ഇരു മുന്നണികള്‍ക്കും വോട്ടില്ലെന്നാണ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറയാതെ പറഞ്ഞത്. ശ്രീനാരായണീയരെ വഞ്ചിക്കാത്ത ഏക പ്രസ്ഥാനം എന്‍ഡിഎയാണ്. തരം കിട്ടുമ്ബോഴെല്ലാം നാരായണ ഗുരുദേവനെ അവഹേളിച്ച പ്രസ്ഥാനമാണ് സിപിഎമ്മും കോണ്‍ഗ്രസും. 60 വര്‍ഷമായി ഇരു മുന്നണികളും ഈഴവ സമുദായത്തെ വേട്ടയാടുകയാണ്. വോട്ടിനായി മാത്രമാണ് ഈഴവ സമുദായത്തെ ഇരുമുന്നണികളും ഉപയോഗിച്ചിട്ടുള്ളത്. ഇത് തിരിച്ചറിഞ്ഞ് സമുദായാംഗങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന യോഗം ജനറല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശം എന്‍ഡിഎയ്ക്കുള്ള അംഗീകാരമാണ്. എന്നും കുമ്മനം പറഞ്ഞു. ബി.ഡി.ജെ.എസ് പൂര്‍ണ്ണ പിന്‍തുണയായി ഒപ്പമുള്ളതും കൂടുതല്‍ ആത്മവിശ്വാസം തരുന്നതായും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരില്‍ കുടുംബ സംഗമങ്ങളിലും പ്രചരണങ്ങളിലും സജീവമാണ് കുമ്മനം. കുടുംബ സംഗമങ്ങിളില്‍ ജനങ്ങളുടെ നിറസാന്നിധ്യമാണ്. പങ്കെടുക്കുന്നവരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും അദ്ദേഹം കൃത്യമായ മറുപടിയും നല്‍കുന്നുണ്ട്. പെട്രോള്‍ വില വര്‍ദ്ധനയെപ്പറ്റി കേന്ദ്രം വേണ്ട തീരുമാനങ്ങള്‍ നടപ്പിലാക്കുന്നുണ്ട് അതിനാല്‍ ജനങള്‍ ആശങ്കപ്പെടേണ്ട എന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.