Tuesday, April 23, 2024
HomeKeralaയാക്കോബായ-ഓര്‍ത്തഡോക്‌സ് സമാധാനത്തിനു വേണ്ടി സാധ്യമായതെല്ലാം ചെയ്യും- പാത്രിയര്‍ക്കീസ് ബാവ

യാക്കോബായ-ഓര്‍ത്തഡോക്‌സ് സമാധാനത്തിനു വേണ്ടി സാധ്യമായതെല്ലാം ചെയ്യും- പാത്രിയര്‍ക്കീസ് ബാവ

യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിലുള്ള വിഷയത്തിൽ സമാധാനത്തിനു വേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്ന് സുറിയാനി സഭ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ. തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈയെടുത്തതിനെ അഭിനന്ദിച്ച അദ്ദേഹം, കോടതിവിധികള്‍ ഉണ്ടെങ്കിലും സമാധാന ശ്രമം എല്ലാവരുടെയും ഹൃദയത്തില്‍നിന്ന് വരേണ്ടതാണെന്ന് അഭിപ്രായപ്പെട്ടു. തര്‍ക്കം പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുള്ളതുകൊണ്ടാണ് ഡമസ്‌കസില്‍നിന്ന് താന്‍ ഇവിടെ വന്നത്. മുഖ്യമന്ത്രിയുടെ ഇടപെടലും തനിക്ക് അയച്ച കത്തും പ്രശ്‌നപരിഹാരത്തിന് വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച രാവിലെയാണ് ക്ലിഫ് ഹൗസില്‍ അദ്ദേഹം മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രിക്കൊപ്പമായിരുന്നു പ്രാതല്‍. സഭാവിശ്വാസികളില്‍ ബഹുഭൂരിഭാഗവും തര്‍ക്കം പരിഹരിച്ചു സമാധാനപരമായി മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments