Thursday, March 28, 2024
HomeCrimeയുവാവിനെ മനുഷ്യ കവചമാക്കിയ മേജര്‍ സ്ത്രീയ്‌ക്കൊപ്പം ഹോട്ടലില്‍

യുവാവിനെ മനുഷ്യ കവചമാക്കിയ മേജര്‍ സ്ത്രീയ്‌ക്കൊപ്പം ഹോട്ടലില്‍

ജമ്മു കാശ്‌മീരില്‍ കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പിനിടെ സൈനിക ജീപ്പിന് മുന്നില്‍ യുവാവിനെ മനുഷ്യ കവചമാക്കിയ മേജര്‍ ലീതുല്‍ ഗൊഗോയിയെ ഒരു സ്ത്രീയ്‌ക്കൊപ്പം ഹോട്ടലില്‍ നിന്നും പിടികൂടി. ശ്രീനഗറിലെ ഹോട്ടലില്‍ നിന്നും ഒരു സ്ത്രീക്കും പുരുഷനുമൊപ്പം പിടികൂടിയ ഗൊഗോയിയെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചതായും ജമ്മുകാശ്‌മീര്‍ പൊലീസ് അറിയിച്ചു.ഗൊഗോയിയുടെ പേരില്‍ ബുക്ക് ചെയ്‌തിരുന്ന മുറിയില്‍ താമസിക്കാനെത്തിയ യുവതിയെയും പുരുഷനെയും അകത്ത് പ്രവേശിപ്പിക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്. ഇവരെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗൊഗോയിയും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ തര്‍ക്കമായി. ഹോട്ടലിലെ മാനേജരെ ഗൊഗോയിയും ഡ്രൈവറും ചേര്‍ന്ന് മര്‍ദ്ദിച്ചതായും ആരോപണമുണ്ട്. തുടര്‍ന്ന് പൊലീസെത്തി മൂന്നുപേരെയും കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. ഗൊഗോയിയെ സന്ദര്‍ശിക്കാനാണ് യുവതി ഹോട്ടലിലെത്തിയതെന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തില്‍ കാശ്‌മീര്‍ പൊലീസും സൈന്യവും അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.  കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിനിടെ ജനക്കൂട്ടത്തിന്റെ കല്ലേറില്‍ നിന്നും രക്ഷപ്പെടാന്‍ ഫാറൂഖ് അഹമ്മദ് ദാര്‍ എന്ന യുവാവിനെ ജീപ്പിന്റെ മുന്നില്‍ മനുഷ്യ കവചമാക്കിയ സംഭവം ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചു. എന്നാല്‍ ഗോഗോയിക്ക് പൂര്‍ണ പിന്തുണ നല്‍കിയ സൈന്യം ഇയാളെ പ്രശം‌സാപത്രം നല്‍കി ആദരിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments