ഗണപതി തമിഴ്‌നാട്ടിലേക്കു ഇറക്കുമതി ചെയ്ത ദൈവമെന്ന് പറഞ്ഞ തമിഴ് സംവിധായകന്‍ കുടുങ്ങി

ganapathi

വിവാദ പരാമര്‍ശം നടത്തിയതിന് തമിഴ് സംവിധായകന്‍ ഭാരതിരാജയ്‌ക്കെതിരെ കേസ്. കേസിന് ആസ്പദമായ സംഭവം നടന്നത് ജനുവരി 18 നാണ്. ഗണപതി തമിഴ്‌നാട്ടിലേക്കു ഇറക്കുമതി ചെയ്ത ദൈവമാണെന്ന പരാമര്‍ശമാണ് ഭാരതിരാജ നടത്തിയത്. കാവേരി വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പരാമര്‍ശമുണ്ടായത്. പരാമര്‍ശത്തിനെതിരെ ഹിന്ദു മക്കള്‍ മുന്നണി കോടതിയെ സമീപിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ദൈവങ്ങളെ അവഹേളിച്ചിട്ടുണ്ടെങ്കില്‍ കേസെടുക്കാന്‍ ഹര്‍ജി പരിഗണിച്ച കോടതി പൊലീസിനു നിര്‍ദ്ദേശം നല്‍കുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തുക, കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് കേസെടുത്തത്.