Friday, March 29, 2024
HomeNationalഎയര്‍ ഇന്ത്യ സര്‍വീസുകള്‍ താളം തെറ്റി; സെര്‍വറും ഒരു മണിക്കൂർ ഡൗണായി

എയര്‍ ഇന്ത്യ സര്‍വീസുകള്‍ താളം തെറ്റി; സെര്‍വറും ഒരു മണിക്കൂർ ഡൗണായി

സോഫ്റ്റ്‌വെയര്‍ തകരാറിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ സര്‍വീസുകള്‍ താളം തെറ്റി. ചെക്ക്-ഇന്‍ സോഫ്റ്റ്‌വെയറിലുണ്ടായ സാങ്കേതികത്തകരാറാണു വിമാനങ്ങള്‍ വൈകാന്‍ കാരണമായതെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ 23 വിമാന സര്‍വീസുകളെങ്കിലും പുറപ്പെടാന്‍ വൈകി. വിവിധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന സെര്‍വറും ഒരു മണിക്കൂറോളം ഡൗണായി. ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ ഉള്‍പ്പെടെ വിമാനങ്ങള്‍ വൈകി. എയര്‍ ഇന്ത്യയുടെ രണ്ടു ഡസനോളം വിമാന സര്‍വീസുകളാണു വൈകിയത്. ഏകദേശം അരമണിക്കൂറോളമെടുത്താണ് സോഫ്റ്റ്‌വെയര്‍ തകരാര്‍ പരിഹരിച്ചത്. സംഭവത്തെത്തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ 23 വിമാന സര്‍വീസുകളെങ്കിലും പുറപ്പെടാന്‍ വൈകി. ഉച്ചയ്ക്ക് ഒരു മണി മുതല്‍ രണ്ടര വരെയുള്ള ചെക്ക്-ഇന്‍ പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടെ സോഫ്റ്റ്‌വെയര്‍ തകരാര്‍ ബാധിച്ചു. രാജ്യാന്തര എയര്‍ലൈന്‍സ് ഐടി രംഗത്തെ വിദഗ്ധരായ എസ്‌ഐടിഎ(SITA) ആണ് എയര്‍ ഇന്ത്യയ്ക്കും സേവനങ്ങള്‍ നല്‍കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments