കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യത;മണിക്കൂറില്‍ 35 മുതല്‍ 55 കിലോമീറ്റര്‍വേഗത്തില്‍ കാറ്റ്

wind

കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ഇന്നും 26, 27 തീയതികളിലും ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഏഴു മുതല്‍ 11 സെന്റിമീറ്റര്‍ വzരെ മഴ പെയ്യും. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 55 കിലോമീറ്റര്‍വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്. കേരള കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിനു പോകരുതെന്നാണു നിര്‍ദേശം. ഈ മുന്നറിയിപ്പ് നാളെ ഉച്ച വരെ തുടരും.