11 പേര്‍ മരിച്ചനിലയില്‍ കാണപ്പെട്ട വീട്ടിലെ വളർത്തു നായും ചത്തു

dog delhi

ഡല്‍ഹിയില്‍ 11 പേര്‍ മരിച്ചനിലയില്‍ കാണപ്പെട്ട വീട്ടിലെ വളർത്തു നായും ചത്തു. ബുരാരി​ കുടുംബത്തി​ന്റെ ‘ടോമി’ എന്ന്​ പേരുള്ള നായാണ്​ മൃഗസംരക്ഷണ കേന്ദ്രത്തില്‍ കുഴഞ്ഞുവീണ്​ ചത്തത്​. ‘ഇന്ത്യന്‍ പിറ്റ്​ബുള്‍ മിക്​സ്​’ ഇനം നായെ കുടുംബത്തി​ന്റെ മരണശേഷം പോറ്റിയത്​ സഞ്​ജയ്​ മൊഹാപത്ര മൃഗ അവകാശ പ്രവര്‍ത്തകനാണ്​. ​ഹൃദയാഘാതം മൂലമാണ്​ മരണമെന്ന്​ പോസ്​റ്റ്​മോര്‍ട്ടത്തില്‍ വ്യക്തമായതായി സഞ്​ജയ്​ അറിയിച്ചു. ജൂലൈ ആദ്യം ഭാട്ടിയ കുടുംബാംഗങ്ങളെ മരിച്ചനിലയില്‍ കണ്ടെത്തുമ്പോൾ നായ ഗ്രില്ലില്‍​ കെട്ടിയിട്ട നിലയിലായിരുന്നു. ‘ടോമി’യുടെ സ്​മരണാര്‍ഥം മൃഗസംരക്ഷണ കേന്ദ്രത്തില്‍ പുതിയ ഒ.പി വിഭാഗം തുടങ്ങുമെന്ന്​ സഞ്​ജയ്​ അറിയിച്ചു.