ഇടുക്കി ജില്ലയില്‍ ഇതേവരെ 51 പേര്‍ മരിച്ചു

blood (1)

പ്രകൃതിക്ഷോഭം മൂലം ഇടുക്കി ജില്ലയില്‍ ഇതേവരെ 51 പേര്‍ മരിച്ചു. കാണാനില്ലാത്തത് എട്ടുപേരെയാണ്. 51 പേര്‍ക്ക് പരുക്ക് പറ്റി. ഇതില്‍ 42 പേര്‍ മരിച്ചത് ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ മൂലമാണ്. മുങ്ങി മരിച്ചത് മൂന്നുപേരാണ്. ബാക്കിയുള്ളവര്‍ മരിച്ചത് മരം വീണും വൈദ്യതി ആഘാതമേറ്റുമാണ്. കാലവര്‍ഷത്തില്‍ ഇതേവരെ 389 വീടുകള്‍ പൂര്‍ണമായി നശിച്ചു. 1732 വീടുകളാണ് ഭാഗികമായി തകര്‍ന്നത്.