പ്രളയദുരന്തബാധിതരെ സഹായിക്കാൻ ഡൽഹി ഹൈ​ക്കോ​ട​തി​യി​ലെ ജ​ഡ്ജി​മാ​രും

judge

പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന കേ​ര​ള​ത്തെ സ​ഹാ​യി​ക്കാ​ന്‍ ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യി​ലെ ജ​ഡ്ജി​മാ​രും. ഡ​ല്‍​ഹി ചീ​ഫ് ജ​സ്റ്റീ​സ് ര​ജേ​ന്ദ്ര മേ​നോ​നും ജ​ഡ്ജി​മാ​രു​മാ​ണ് കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സ​ഹാ​യം ന​ല്‍​കു​ന്ന​ത്. ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ര്‍ ജ​ന​റ​ല്‍ ദി​നേ​ഷ് കു​മാ​ര്‍ ശ​ര്‍​മ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. കേ​ര​ള​ത്തെ സ​ഹാ​യി​ക്കേ​ണ്ട​ത് എ​ല്ലാ​വ​രു​ടേ​യും ക​ട​മ​യാ​ണെ​ന്നു പ​റ​ഞ്ഞ ജ​ഡ്ജി​മാ​ര്‍ ജീ​വി​ത​ത്തി​ന്‍റെ എ​ല്ലാ തു​റ​ക​ളി​ലു​മു​ള്ള ആ​ളു​ക​ള്‍ സ​ഹാ​യ​ഹ​സ്ത​വു​മാ​യി എ​ത്ത​ണ​മെ​ന്നും പ്ര​സ്താ​വ​ന​യി​ല്‍ പ​റ​യു​ന്നു. നേ​ര​ത്തെ സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യും സു​പ്രീം കോ​ട​തി​യി​ലെ മ​റ്റ് ജ​ഡ്ജി​മാ​രും 25,000 രൂ​പ വീ​തം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു.