ദുരിതാശ്വാസ ക്യാമ്പിലേക്ക് കൊണ്ടുവന്ന സാധനകൾ മോഷ്ടിച്ച ലോറി ഡ്രൈവർ പിടിയിൽ

arrest

പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ടുപോയ നെല്ലിയാമ്ബതിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് കൊണ്ടുവന്ന അവശ്യവസ്തുകള്‍ മോഷ്ടിച്ച ലോറി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പോത്തുണ്ടി സ്വദേശി ദിനേശിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.കനത്ത മഴയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്നും ഉരുള്‍പൊട്ടലിനെ തുടര്‍ന്നും ഒറ്റപ്പെട്ടുപോയ നെല്ലിയാമ്ബതിയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങള്‍ കഴിഞ്ഞ ദിവസം ഹെലികോപ്റ്റര്‍ മാര്‍ഗമായിരുന്നു സ്ഥലത്തെത്തിച്ചത്. മൂവായിരത്തിലധികം തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇവിടെയുള്ളത്. നെന്മാറ മുതല്‍ നെല്ലിയാമ്ബതി വരെ പതിനഞ്ച് കിലോമീറ്ററാണ് റോഡ് തകര്‍ന്നത്.