സര്‍വീസ് സെന്ററിൽ കാർ ജീവനക്കാരുടെ തലയിൽ വീണു

car accident video

യന്ത്ര തകരാര്‍ പരിഹരിക്കുന്നതിനായി സര്‍വീസ് സെന്ററില്‍ തൂക്കിയിട്ടിരുന്ന കാര്‍ ജീവനക്കാരുടെ തലയില്‍ വീണ് ഗുരുതര അപകടം. കാറിന്റെ യന്ത്രഭാഗങ്ങള്‍ പരിശോധിക്കുന്നതിനായി വാഹനത്തിന്റെ അടിഭാഗം നിരീക്ഷിക്കുന്നതിനിടെയാണ് ജീവനക്കാരുടെ മേല്‍ കാര്‍ വീണത്. ശരിയാം വിധം കാര്‍ ഉറപ്പിച്ച് വെക്കുന്നതില്‍ സര്‍വീസ് സെന്ററിന് ഉണ്ടായ വീഴ്ചയാകാം തൊഴിലാളികളുടെ ജീവന് ഭീഷണിയായത്. ജീവനക്കാര്‍ വാഹനത്തിന്റെ അടിയില്‍ നിന്ന് പുറത്ത് കടക്കാന്‍ ശ്രമിക്കുമ്പോള്‍, നിമിഷങ്ങളുടെ വ്യത്യാസത്തിനാണ് കാര്‍ ഇരുവരുടേയും തലയിലേക്ക് പതിച്ചത്. തൊഴിലാളികളുടെ തലയ്ക്ക് സാരമായി പരിക്ക് പറ്റിയിട്ടുണ്ടാവാമെന്നാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്.സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ഈ ദൃശ്യത്തിന്റെ യഥാര്‍ത്ഥ ഉറവിടം എവിടെ നിന്നാണെന്ന് വ്യക്തമല്ല.അതുകൊണ്ട് തന്നെ ജീവനക്കാരുടെ നിലവിലെ ആരോഗ്യ സ്ഥിതിയും മറ്റും സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ ലഭ്യമല്ല