7 വയസുള്ള കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ നാൽപതു വയസ്സുകാരൻ പിടിയിൽ

വിദ്യാര്‍ഥികളായ ചെറുപ്പക്കാര്‍ മധ്യവയസ്‌കരായ സ്ത്രീകളുടെ ഇരകളായി മാറുന്നു

7 വയസുള്ള കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ മധ്യവയസ്‌കനെ പൊലീസ് പിടികൂടി . പാലോട് സ്വദേശി നന്ദിയോട് പ്രാക്തിയാരുംകൂഴി വിഷ്ണു ഭവനില്‍ ശിവപ്രസാദാണ്(40) പോലീസ് പിടിയിലായത്. കുട്ടി ക്രിസ്മസ് അവധിക്ക് ബന്ധുവിന്റെ വീട്ടില്‍ പോയപ്പോഴായാരുന്നു പീഡനം. ഇവിടെ പണിക്കെത്തിയ പ്രതി വീട്ടില്‍ ആളില്ലാത്ത നേരം നോക്കി കുട്ടിയെ ടെറസില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കുട്ടി അസ്വാഭാവികമായി പെരുമാറാൻ തുടങ്ങിയപ്പോൾ വീട്ടുകാര്‍ അന്വേഷണം നടത്തിയപ്പോഴാണ് പീഡനം വിവരം പുറത്തറിയുന്നത്. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. കേസ് കൊടുത്ത വിവരം അറിഞ്ഞ് ഒളിവില്‍ പോയ പ്രതിയെ കഴിഞ്ഞ രണ്ടുമാസമായി തേടിവരികയായിരുന്നു. എറണാകുളം കണ്ണൂര്‍ എന്നിവിടങ്ങളിലുള്ള ബന്ധുവീടുകളില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി പൊലീസിന്റെ നീക്കം മനസിലാക്കി കൊല്ലം ചാത്തന്നൂരിലെ ചിറക്കരയിലുള്ള ബന്ധുവീട്ടില്‍ ഒളിച്ചുകഴിയുന്നതിനിടയിലാണ് പിടിയിലായത്. പലോട് സിഐ കെബി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.