പ്രാദേശിക വാർത്തകൾ: ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഒഴിവ്,മത്സ്യവിത്ത് പരിപാലന യൂണിറ്റ്…

raju abraham mla ranni

ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഒഴിവുള്ള ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

റാന്നി ഗവണ്‍മെന്റ് ഐടിഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഒഴിവുള്ള ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ എന്‍ജിനീയറിംഗ് ഡിഗ്രിയും ഒരു വര്‍ഷത്ത പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഈ മാസം 25ന് രാവിലെ 10ന് ഐടിഐയില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 04735 221085.

മത്സ്യവിത്ത് പരിപാലന യൂണിറ്റ്

നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ മത്സ്യവിത്ത് പരിപാലന യൂണിറ്റ് പദ്ധതിയില്‍ അംഗമാകുന്നതിന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഈ മാസം 26നകം ജില്ലാ ഫിഷറീസ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2223134.

ശുചീകരണ തൊഴിലാളികളെ ആവശ്യമുണ്ട്

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തിന്റെ വിവിധ റോഡുകളിലും പൊതുഇടങ്ങളിലും ശുചീകരണ പ്രവര്‍ത്തികള്‍ക്കായി ശുചീകരണ തൊഴിലാളികളെയും കുളിക്കടവുകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ലൈഫ് ഗാര്‍ഡുമാരെയും ആവശ്യമുണ്ട്. താത്പര്യമുള്ളവര്‍ ഈ മാസം 30ന് മുമ്പ് പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം.

പ്രോജക്ട് പ്രൊപ്പോസല്‍ നല്‍കാം

സമഗ്രശിക്ഷാ അഭിയാന്‍ നടപ്പാക്കുന്ന സര്‍ഗവിദ്യാലയം പദ്ധതിയിലേക്ക് സ്‌കൂളുകളില്‍ നിന്നും പ്രോജക്ട് പ്രൊപ്പോസല്‍ ക്ഷണിച്ചു. പഠനബോധന പ്രവര്‍ത്തനങ്ങള്‍ സര്‍ഗാത്മകമാക്കുന്നതിനും നൂതനങ്ങളായ വിദ്യാഭ്യാസ പരിപാടികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതിനും വിദ്യാലയങ്ങളെ പ്രചോദിപ്പിക്കുന്നതിനായി നടത്തുന്ന പദ്ധതിയാണ് സര്‍ഗവിദ്യാലയം. ഒരു വിദ്യാലയത്തിന് പരമാവധി 10000 രൂപ അനുവദിക്കും. താത്പര്യമുള്ള സ്‌കൂളുകള്‍ അതത് ബ്ലോക്ക് റിസോഴ്‌സ് സെന്ററുമായി ബന്ധപ്പെടണം. പ്രോജക്ട് പ്രൊപ്പോസലുകള്‍ ഈ മാസം 31നകം ബിആര്‍സികളില്‍ സമര്‍പ്പിക്കണം.

കോന്നി ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഓഫീസിന്റെ ഉദ്ഘാടനം

കോന്നി ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് (24)
കോന്നി താലൂക്കില്‍ ആരംഭിക്കുന്ന ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് (24) വൈകിട്ട് മൂന്നിന് ലീഗല്‍ മെട്രോളജി ഭവനില്‍ ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ നിര്‍വഹിക്കും. അടൂര്‍ പ്രകാശ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഭക്ഷ്യപൊതുവിതരണ സെക്രട്ടറി മിനി ആന്റണി മുഖ്യപ്രഭാഷണം നടത്തും. ലീഗല്‍ മെട്രോളജി വകുപ്പ് കണ്‍ട്രോളര്‍ ഡോ.പി.സുരേഷ് ബാബു, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രജനി, വാര്‍ഡംഗം സുലേഖ വി.നായര്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഗ്രീന്‍ കാര്‍പ്പറ്റ് : യോഗം 26ന്

ടൂറിസം കേന്ദ്രങ്ങളില്‍ ഹരിത പരവതാനി ഒരുക്കി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന് ടൂറിസം വകുപ്പ് ആവിഷ്‌കരിച്ച ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ജില്ലാതല യോഗം 26ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ദേശീയ വിരവിമുക്തദിനം

ഒക്‌ടോബര്‍ 25 ദേശീയ വിരവിമുക്തദിനമായി ആചരിക്കും. കുട്ടികളിലുണ്ടാകുന്ന വിളര്‍ച്ച, പോഷണക്കുറവ്, വിശപ്പില്ലായ്മ, തളര്‍ച്ച, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദിയും വയറിളക്കവും തുടങ്ങിയവയുടെ പ്രധാനകാരണം വിരബാധയാണ്. കുട്ടികളുടെ ആരോഗ്യത്തെയും പഠനത്തേയും പ്രതികൂലമായി ബാധിക്കുന്ന വിരബാധയ്ക്ക് പരിഹാരമായി വിരവിമുക്തദിനത്തോടനുബന്ധിച്ച് ഒന്നു മുതല്‍ 19 വരെ പ്രായമുള്ള കുട്ടികള്‍ക്ക് സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവ വഴി ഗുളികകള്‍ വിതരണം ചെയ്യും.

പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തുമ്പമണ്‍ സെന്റ് ജോണ്‍സ് സ്‌കൂളില്‍ നാളെ (25) ഉച്ചയ്ക്ക് ഒന്നിന് ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.തങ്കമ്മ ടീച്ചര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി മുഖ്യാതിഥിയായിരിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോ.സി.എസ്.നന്ദിനി മുഖ്യപ്രഭാഷണം നടത്തും. തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഖറിയ വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എലിസബത്ത് അബു, കെ.ജി.അനിത, ആര്‍സിഎച്ച് ഓഫീസര്‍ ഡോ.ആര്‍.സന്തോഷ് കുമാര്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബിസുഷന്‍, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, വിവിധ വകുപ്പ് ഉദേ്യാഗസ്ഥര്‍ തുടങ്ങിവര്‍ സംസാരിക്കും.