Thursday, April 18, 2024
Homeപ്രാദേശികം‘ഗാന്ധിജിയിലേക്ക് മടങ്ങാം’ എന്ന പേരില്‍ ഗാന്ധിസ്മൃതി പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ്

‘ഗാന്ധിജിയിലേക്ക് മടങ്ങാം’ എന്ന പേരില്‍ ഗാന്ധിസ്മൃതി പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ്

രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 70-ാം വാര്‍ഷികമായ 30 മുതല്‍ ഗാന്ധി ജയന്തിയുടെ 150-ാം വാര്‍ഷികമായ ഒക്ടോബര്‍ 2 വരെ ‘ഗാന്ധിജിയിലേക്ക് മടങ്ങാം’ എന്ന പേരില്‍ ബ്ലോക്ക്-മണ്ഡലം-ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഗാന്ധിസ്മൃതി പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് അറിയിച്ചു. മഹാത്മജിയുടെ പാദസ്പര്‍ശനമേറ്റ ഇലന്തൂര്‍ മഹാത്മാ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ 30 ന് ഗാന്ധി സ്മൃതി സംഗമം നടത്തും. പുഷ്പാര്‍ച്ചന, സര്‍വ്വമതപ്രാര്‍ത്ഥന, രക്തസാക്ഷിത്വ അനുസ്മരണം, സെമിനാര്‍ എന്നിവയും ഇതോടനുബന്ധിച്ച് നടത്തുമെന്ന് ബാബു ജോര്‍ജ്ജ് അറിയിച്ചു. മഹാത്മജി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളെ തമസ്‌ക്കരിച്ച് ഗാന്ധിഘാതകരെ മഹത്വവല്‍ക്കരിച്ച് ഭാരതചരിത്രത്തെ തിരുത്തി എഴുതുവാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും, സംഘപരിവാര്‍ സംഘടനകളുടെയും ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണ പരിപാടികളും ‘ഗാന്ധി ഘാതകര്‍ക്കെതിരെ’ എന്ന വിഷയത്തില്‍ ചര്‍ച്ചാ സമ്മേളനവും ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ കോണ്‍ഗ്രസിന്റെയും, പോഷക സംഘടനകളുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളതായി ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് അറിയിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച കെ.കരുണാകരന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ ധനശേഖരണാര്‍ത്ഥം 27 (ജനുവരി 27) ന് ജില്ലാ സ്റ്റേഡിയത്തില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന കോട്ടയം നസീറിന്റെ മെഗാഷോയും സാംസ്‌കാരിക പരിപാടികളും ഫെബ്രുവരി 17 ശനിയാഴ്ചയിലേക്ക് മാറ്റി വെച്ചതായി ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് അറിയിച്ചു.ഫെബ്രുവരി 17 ന് വൈകിട്ട് 5 മണി മുതല്‍ രാത്രി 10 മണി വരെയാണ് മെഗാഷോ നടത്തുവാന്‍ നിശ്ചയിച്ചിട്ടുള്ളത്.
ജില്ലയിലെ കിടപ്പുരോഗികള്‍ക്ക് പരിചരണം നല്‍കുക, അശരണരും ആലംബഹീനരുമായ രോഗികള്‍ക്ക് സഹായം എത്തിക്കുക, രോഗാതുരരായ ആളുകള്‍ക്ക് ചികിത്സക്ക് സാമ്പത്തിക സഹായം നല്‍കുക, അംഗപരിമിതരെയും അവശരെയും സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് ഡി.സി.സി യുടെ നേതൃത്വത്തില്‍ കെ.കരുണാകരന്‍ ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ച് പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് അറിയിച്ചു.
ഡി.സി.സി യുടെ നേതൃത്വത്തില്‍ മണ്ഡലങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പാലിയേറ്റീവ് കോര്‍ഡിനേറ്റര്‍മാര്‍ മുഖേന സ്വാന്ത്വന പരിചരണ രംഗത്ത് സന്നദ്ധ പ്രവര്‍ത്തനം നടത്താന്‍ തയ്യാറുള്ള 2000 പേര്‍ക്ക് സൊസൈറ്റി പാലിയേറ്റീവ് കെയര്‍ പരിശീലനം നല്‍കും. ഈ സന്നദ്ധപ്രവര്‍ത്തകര്‍ വഴി സാമൂഹ്യ സേവന പദ്ധതികളും ആവിഷ്‌കരിക്കും. രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം സന്നദ്ധപ്രവര്‍ത്തനം എന്നതാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ലക്ഷ്യമിടുന്നതെന്ന് ബാബു ജോര്‍ജ്ജ് പറഞ്ഞു.
സ്വാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ജില്ലയിലെ 65 മണ്ഡലങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 130 രോഗികള്‍ക്ക് ധന സഹായം നല്‍കി മെഗാഷോയോടനുബന്ധിച്ചു നടക്കുന്ന പൊതു സമ്മേളനത്തില്‍ നിര്‍വ്വഹിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ കുര്യന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സ്വാന്ത്വന പരിചരണ പരിപാടിയും ഇതിന്റെ ധനശേഖരണാര്‍ത്ഥം ഫെബ്രുവരി 17 ന് വൈകിട്ട് 5 മണി മുതല്‍ രാത്രി 10 മണി വരെ ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള കോട്ടയം നസീറിന്റെ മെഗാഷോയും സാംസ്‌കാരിക പരിപാടികളും വിജയിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments