Wednesday, April 24, 2024
HomeNationalബാങ്കുകളുടെ സൗജന്യ സേവനങ്ങള്‍ക്ക് നികുതി നല്‍കണമെന്ന് നികുതി വകുപ്പ്

ബാങ്കുകളുടെ സൗജന്യ സേവനങ്ങള്‍ക്ക് നികുതി നല്‍കണമെന്ന് നികുതി വകുപ്പ്

ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സൗജന്യ സേവനങ്ങള്‍ക്ക് നികുതി നല്‍കണമെന്ന് മുന്‍നിര ബാങ്കുകളോട് നികുതി വകുപ്പ് ആവശ്യപ്പെട്ടു. എടിഎം ഇടപാടുകള്‍, ചെക്ക് ബുക്കിന്റെയും ഡെബിറ്റ് കാര്‍ഡിന്റെയും വിതരണം, ഇന്ധന സര്‍ചാര്‍ജ് മടക്കി നല്‍കല്‍ തുടങ്ങിയവയാണ് സൗജന്യ സേവനങ്ങളില്‍ പെടുന്നത്. ഈ അധികഭാരം വൈകാതെ ഈ സേവനങ്ങള്‍ അനുഭവിക്കുന്ന ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുമെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.നിലവില്‍ ‘സൗജന്യ സേവനങ്ങള്‍’ക്ക് പല ഉപഭോക്താക്കളും പണം നല്‍കണം. പക്ഷേ ബാങ്ക് നിഷ്‌കര്‍ഷിക്കുന്ന തുക മിനിമം ബാലന്‍സ് ആയി സൂക്ഷിക്കുന്നവര്‍ക്ക് ഇതു സൗജന്യമാണ്. സേവനനികുതി നിയമമനുസരിച്ച് ഇതിനെ ‘കല്‍പിത സേവനം’ ആയിട്ടാണ് പരിഗണിക്കുന്നത്. ദി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഗുഡ്‌സ് ആന്റ് സര്‍വീസസ് ടാക്‌സ് ഇന്റലിജെന്‍സ്(ഡിജിജിഎസ്ടി) നിരവധി ബാങ്കുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചുകഴിഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷം ഇത്തരത്തില്‍ നല്‍കിയ സൗജന്യസേവനങ്ങള്‍ക്ക് നോട്ടിസില്‍ നികുതി ആവശ്യപ്പെടുന്നു.എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ്, കൊട്ടാക് ബാങ്കുകള്‍ക്കാണ് നോട്ടിസ് അയച്ചിരിക്കുന്നത്. മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത ആളുകളില്‍നിന്ന് ബാങ്കുകള്‍ ഈ സേവനങ്ങള്‍ക്ക് ഈടാക്കുന്ന തുക പരിഗണിച്ചശേഷമായിരിക്കും നികുതി കണക്കുകൂട്ടുക. ആറായിരംകോടിയോളം രൂപ ഈ ഇനത്തില്‍ നികുതിയായി ലഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ നികുതി വകുപ്പിന്റെ പുതിയ തീരുമാനത്തെ ബാങ്കുകള്‍ ചോദ്യം ചെയ്‌തേക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments