Thursday, March 28, 2024
HomeNationalജിയോ സൃഷ്​ടിച്ച പ്രകമ്പനങ്ങൾ; ഏറ്റവും കുറഞ്ഞ ലാഭത്തിലേക്ക് എയർടെൽ കൂപ്പുകുത്തി

ജിയോ സൃഷ്​ടിച്ച പ്രകമ്പനങ്ങൾ; ഏറ്റവും കുറഞ്ഞ ലാഭത്തിലേക്ക് എയർടെൽ കൂപ്പുകുത്തി

ഇന്ത്യൻ ടെലികോം മേഖലയിൽ റിലയൻസ്​ തുറന്ന വിട്ട ഭൂതമായിരുന്നു ജിയോ. ടെലികോം മേഖലയിൽ ജിയോ സൃഷ്​ടിച്ച പ്രകമ്പനങ്ങൾ ഇനിയും അവസാനിച്ചിട്ടില്ലെന്നു ​ വ്യക്തമാക്കുന്നതാണ് എയർടെല്ലി​​ന്റെ നാലാംപാദ ലാഭ ഫലം. 15 വർഷത്തിനി​ടയിലെ ഏറ്റവും കുറഞ്ഞ ലാഭത്തിലേക്കാണ്​ എയർടെൽ കൂപ്പുകുത്തിയത്​. 78 ശതമാനത്തി​​​െൻറ കുറവാണ്​ എയർടെല്ലിന്​ ലാഭത്തിൽ ഉണ്ടായത്​. മാർച്ച്​ 31ന്​ അവസാനിച്ച സാമ്പത്തിക വർഷത്തി​​​െൻറ നാലാംപാദത്തിൽ 82.9 കോടിയാണ്​ എയർടെല്ലി​​​െൻറ ലാഭം. 2003ന്​ ശേഷമുള്ള എയർ​െടല്ലി​​​െൻറ ഏറ്റവും കുറഞ്ഞ നിരക്കാണിത്​. കഴിഞ്ഞ വർഷം നാലാംപാദത്തിൽ എയർടെല്ലി​​​െൻറ ലാഭം 373 കോടിയായിരുന്നു. അതിന്​ മുമ്പ്​ 2015-16 സാമ്പത്തിക വർഷത്തിൽ എയർടെല്ലിന്​ 1,290 കോടി രൂപയും ലാഭമുണ്ടായിരുന്നു. ഇതിൽ നിന്നാണ്​ എയർടെൽ വൻ തകർച്ച നേരിട്ടത്​. 2016 നവംബറിൽ സൗജന്യ സേവനവുമായി ജിയോ രംഗത്തെത്തിയതോടെയാണ്​ എയർടെൽ ഉൾപ്പടെയുള്ള മറ്റ്​ കമ്പനികൾക്ക്​ തിരിച്ചടി നേരിട്ടത്​.

RELATED ARTICLES
- Advertisment -

Most Popular

Recent Comments