Thursday, March 28, 2024
HomeKeralaജനനേന്ദ്രിയം അറുത്ത കേസില്‍ യുവതി അറസ്റ്റില്‍

ജനനേന്ദ്രിയം അറുത്ത കേസില്‍ യുവതി അറസ്റ്റില്‍

മലപ്പുറത്തെ കുറ്റിപ്പുറത്ത് ലോഡ്ജില്‍ വെച്ച് യുവാവിന്റെ ജനനേന്ദ്രിയം അറുത്ത കേസില്‍ യുവതി അറസ്റ്റില്‍. ആക്രമിക്കപ്പെട്ട പുറത്തൂര്‍ സ്വദേശി ഇര്‍ഷാദിന്റെ ആദ്യ ഭാര്യ ഖൈറുന്നീസയ്‌ക്കെതിരെയാണ് പൊലീസ് നടപടി. വധശ്രമത്തിന് കേസെടുത്താണ് ഖൈറുന്നീസയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. യുവതിയുടെ രണ്ടാം ഭര്‍ത്താവായിരുന്നു ഇര്‍ഷാദ്. ആദ്യ വിവാഹത്തില്‍ ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. എന്നാല്‍ ഇര്‍ഷാദ് വീണ്ടും വിവാഹത്തിനൊരുങ്ങിയതാണ് യുവതിയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് കുറ്റിപ്പുറത്തെ ഒരു ലോഡ്ജില്‍ വെച്ച് ഇര്‍ഷാദിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. ലിംഗം താന്‍ തന്നെ മുറിച്ചതാണെന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇയാള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ അന്നുതന്നെ പൊലീസ് കസ്റ്റഡിയിലായ യുവതി കുറ്റം സമ്മതിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണത്തിലാണ് ആക്രമണ കാരണം വ്യക്തമായത്. ഇതോടെ യുവതിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു

RELATED ARTICLES
- Advertisment -

Most Popular

Recent Comments