Friday, March 29, 2024
HomeInternationalഈജിപ്തിന്റെ ചരിത്രത്തിലെ വൻ സ്ഫോടനം; 235 പേര്‍ കൊല്ലപ്പെട്ടു

ഈജിപ്തിന്റെ ചരിത്രത്തിലെ വൻ സ്ഫോടനം; 235 പേര്‍ കൊല്ലപ്പെട്ടു

ഈജിപ്തിലെ പള്ളിയില്‍ ബോംബാക്രമണത്തിലും വെടിവയ്പ്പിലും 235 പേര്‍ കൊല്ലപ്പെട്ടു. ഈജിപ്തിലെ വടക്കന്‍ സിനായ് ഉപദ്വീപിലാണ് ഉഗ്ര സ്‌ഫോടനമുണ്ടായത്. ജുമുഅ ഖുത്തുബ (പ്രസംഗം) നടക്കുന്നതിനിടെയാണ് സംഭവം. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ഈജിപ്ഷ്യന്‍ ഔദ്യോഗിക മാധ്യമമായ മെന റിപ്പോര്‍ട്ട് ചെയ്തു. 120 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ജുമുഅ പ്രസംഗം നടക്കുന്നതിനിടെയാണ് ഉഗ്രസ്‌ഫോടനമുണ്ടായത്. നാലു ഓഫ് റോഡ് വാഹനങ്ങളില്‍ എത്തിയവര്‍ പ്രാര്‍ഥന നടത്തുകയായിരുന്നവര്‍ക്കു നേരെ ആക്രമണം നടത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്‌ഫോടനം നടത്തിയതിനു ശേഷം അക്രമികള്‍ പള്ളിയുടെ വാതിലുകളില്‍ നിലയുറപ്പിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ചവരെയെല്ലാം തിരഞ്ഞുപിടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടവരിലേറെയും പ്രാര്‍ഥനയ്ക്കായി പള്ളിയിലെത്തിയവരാണ്. ഈജിപ്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണത്തില്‍ ലോകരാജ്യങ്ങളും ഞെട്ടല്‍ രേഖപ്പെടുത്തി.

ഭീകരവാദം ശക്തമായ ഈജിപ്തില്‍, സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഈജിപ്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നിട്ടുണ്ട്. പ്രസിഡന്റായിരുന്ന മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ച 2013നു ശേഷം ഈജിപ്തില്‍ ഭീകരാക്രമങ്ങള്‍ വര്‍ധിച്ചുവരികയായിരുന്നു. സിനായ് പ്രൊവിന്‍സ് ഗ്രൂപ്പ് എന്നറിയപ്പെടുന്ന സംഘടനയാണ് ആക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. ഭീകരസംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റുമായി അടുത്ത ബന്ധമുള്ള സംഘടനയാണിത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments