Friday, March 29, 2024
HomeInternationalഅമേരിക്കൻ സംസ്ഥാനത്ത് ബൈബിള്‍ ഔദ്യോഗിക ഗ്രന്ഥമാക്കാന്‍ ബിൽ

അമേരിക്കൻ സംസ്ഥാനത്ത് ബൈബിള്‍ ഔദ്യോഗിക ഗ്രന്ഥമാക്കാന്‍ ബിൽ

അമേരിക്കയിലെ വെസ്റ്റ്‌ വിര്‍ജീനിയ സംസ്ഥാനത്തില്‍ ബൈബിള്‍ ഔദ്യോഗിക ഗ്രന്ഥമാക്കാന്‍ വേണ്ട നടപടികള്‍ക്ക്‌ നിയമജ്ഞര്‍ തുടക്കമിട്ടു. 1931-ലെ നിയമം ഭേദഗതി ചെയ്യാന്‍ വേണ്ടി ‘ഹൗസ്‌ ബില്‍ 2568’ എന്ന ബില്ലാണ് നിയമസഭയില്‍ അവതരിപ്പിച്ചത്. നിയമഭേദഗതി പാസ്സായാല്‍ വെസ്റ്റ്‌ വിര്‍ജീനിയ സംസ്ഥാനത്ത്‌ ബൈബിള്‍ ഔദ്യോഗിക ഗ്രന്ഥമാകും.

നിയമസഭാംഗമായ ജെഫ്‌ എല്‍റിഡ്‌ജാണ് ബില്ല്‌ സഭയില്‍ അവതരിപ്പിച്ചത്. മറ്റ്‌ നിയമസഭാംഗങ്ങളായ റൊഡിഗിറൊ, മെയ്‌നാര്‍ഡ്‌,മില്ലര്‍, മാര്‍ക്കും, വൈറ്റ്‌, ഹിക്ക്‌സ്‌, സ്‌റ്റോര്‍ച്ച്‌, ഹാമില്‍ട്ടന്‍, ഡീന്‍, വെസ്‌റ്റ്‌ഫാള്‍ എന്നിവര്‍ ബില്ലിനെ പിന്‍താങ്ങി. ജുഡീഷ്യറി കമ്മിറ്റിക്കു മുമ്പാകെയാണ് ബില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ദൈവവിശ്വാസം തള്ളികളഞ്ഞു നിരീശ്വരപ്രസ്ഥാനങ്ങള്‍ക്കും ഭൗതീകവാദത്തിനും ഏറെ പ്രധാന്യം കൊടുത്ത അമേരിക്കന്‍ ജനത ശക്തമായ ക്രൈസ്തവ വിശ്വാസത്തിലേക്ക് മടങ്ങിവരുന്നുവെന്ന സൂചനയാണ് പുതിയ ബില്‍ നല്‍കുന്നത്.

(കടപ്പാട്: പ്രവാചകശബ്ദം ന്യൂസ് )

RELATED ARTICLES
- Advertisment -

Most Popular

Recent Comments