ഷമേജ് വധം: മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

shamej

തലശേരി ന്യൂമാഹിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ യു.സി.ഷമേജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകരെ കൂടി അറസ്റ്റ് ചെയ്തു. ന്യൂ മാഹി സ്വദേശികളായ മുഹമ്മദ് ഫൈസല്‍, പി.സജീഷ്, കെ.രഹിന്‍ എന്നിവരാണ് അറസ്റ്റിലായത്.മാഹി റയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഓട്ടോറിക്ഷ ഓടിച്ചുവന്ന ഷമേജിനെ തടഞ്ഞു നിര്‍ത്തി പുറത്തേക്ക് വലിച്ചിറക്കിയത് ഇവരാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി