‘ചെകുത്താനെ’ പ്രസവിച്ച ആട്

satan sheep

സൗത്ത് ആഫ്രിക്കയില്‍ ആട് ജന്മം നല്‍കിയത് ഭയാനകമായ രൂപത്തിന്. പകുതി മനുഷ്യനും പകുതി വിചിത്രജീവിയും കൂടിച്ചേര്‍ന്ന നിലയിലുള്ള രൂപമാണിത്. ജീവിയെ കണ്ട് ഭയപ്പെട്ട വീട്ടുകാര്‍ അധികൃതരെ വിവരം അറിയിച്ചു. അഞ്ച് മാസത്തെ ഗര്‍ഭാവസ്ഥയ്ക്ക് ശേഷമാണ് ആട് വിചിത്ര ജീവിക്ക് ജന്മം നല്‍കിയത്.

ആടിന് എന്തെങ്കിലും വൈറല്‍ അണുബാധ ഉണ്ടായതു കൊണ്ടായിരിക്കും ഇത്തരത്തിലുള്ള ജനനം ഉണ്ടായതെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. അധികസമയം ജീവിച്ചിരിക്കാതിരുന്ന ഈ ജീവിയുടെ പോസ്റ്റ്‌മോര്‍ട്ടവും വെറ്ററിനറി ഡോക്ടര്‍മാര്‍ നടത്തി. മുതിര്‍ന്നവര്‍ ഈ ജീവി ചെകുത്താനാണെന്നും പറയുന്നു. നാട്ടുകാര്‍ ഈ ജീവിയെ കണ്ട് അസ്വസ്ഥതയും പ്രകടിപ്പിച്ചിരുന്നു.