Friday, April 19, 2024
HomeKeralaബിജെപി നേതാക്കളുടെ കള്ളനോട്ട് അച്ചടി; ഊര്‍ജ്ജിതമായ അന്വേഷണം നടത്തണമെന്ന് കോടിയേരി

ബിജെപി നേതാക്കളുടെ കള്ളനോട്ട് അച്ചടി; ഊര്‍ജ്ജിതമായ അന്വേഷണം നടത്തണമെന്ന് കോടിയേരി

ബിജെപി നേതാക്കളുടെ കള്ളനോട്ട് അച്ചടിയെക്കുറിച്ചും അതിന്റെ ഉറവിടത്തെക്കുറിച്ചും ഊർജിതമായ അന്വേഷണം നടത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

കൊടുങ്ങല്ലൂരിലെ ബിജെപി നേതാവ് രാഗേഷ് ഏരാശ്ശേരിയാണ് കള്ളനോട്ട് അച്ചടിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പിടിയിലായത്. രാജ്യദ്രോഹ കുറ്റമാണ് ഇവര്‍ ചെയ്തത്. രാജ്യാന്തരബന്ധമുള്ള സംഘമാണ് ഇതിനു പിന്നിലെന്ന് വ്യക്തമാക്കപ്പെട്ടു കഴിഞ്ഞു. ബിജെപിയുടെ സംസ്ഥാന നേതാക്ക ളുമായി ഇവര്‍ക്കുള്ള ബന്ധം പുറത്തു വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലും അതിന് ശേഷവും ബിജെപിയുടെ പ്രവര്‍ത്തനങ്ങളുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് ഇവിടെ യായിരുന്നു വെന്ന് റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. വലിയൊരു ശൃംഖല തന്നെ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്.

കള്ളപ്പണം ഇല്ലാതാക്കാനാണ് നോട്ടുനിരോധിച്ചതെന്ന് പ്രചരിപ്പിച്ച ബിജെപി നേതൃത്വം തന്നെ കള്ളനോട്ട് അച്ചടിക്കുന്നതിന് നേതൃത്വം നല്‍കുന്നുവെന്നത് വിരോധാഭാസമാണ്. കള്ളപ്പണം ഇല്ലാതാക്കാനാണ് നോട്ട് നിരോധിച്ചതെന്ന വാദത്തിന്റെ പൊള്ളത്തരം ഇതിലൂടെ വ്യക്തമായി കഴിഞ്ഞു. നേരത്തെ 1000 രൂപയുടെ കള്ളനോട്ട് അച്ചടി ച്ചവര്‍ 2000 രൂപയി ലേക്ക് മാറിയിരിക്കുന്നതാണ് നിലവിലുള്ള വ്യത്യാസം. കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്തി കള്ളപ്പണം പിടിക്കണം. കേന്ദ്രസര്‍ക്കാരിലുള്ള അവരുടെ സ്വാധീനം അതിന് തടസ്സമായി മാറരുത്. ബിജെപി നേതൃത്വം കള്ളനോട്ടുക്കാര്‍ക്കൊപ്പമാണെന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്.

കള്ളനോട്ടടിക്കാരായ ആര്‍എസ്എസ് – ബിജെപി സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ കര്‍ശനമായി നിരീക്ഷിക്കുന്നതിനും ഇതിന്റെ യഥാര്‍ത്ഥ ഉറവിടം കണ്ടൈത്താനും അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments