വാടക കൊടുക്കാത്തതിന് പരിക്കേറ്റയാളിന്റെ ഫോണുമായി ആംബുലന്‍സ് ജീവനക്കാര്‍ പോയി

ambulance

വാടക കൊടുക്കാത്തതിന് പരിക്കേറ്റയാളിന്റെ മൊബൈല്‍ ഫോണുമായി ആംബുലന്‍സ് ജീവനക്കാര്‍ കടന്നുകളഞ്ഞു . ഭോപ്പാല്‍ സ്വദേശി മുഹമ്മദ് ജാവിക്കിനാണ് അപകടത്തില്‍ ഇരുകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റത്. ഡല്‍ഹി ആസ്ഥാനമായ കാര്‍ കൊറിയര്‍ സ്ഥാപനത്തില്‍ ഡ്രൈവറായ ജാവിക്, തിരുവല്ല സ്വദേശിക്കു കൈമാറാനുള്ള ബെന്‍സ് കാറുമായി വരുന്പോള്‍ കഴിഞ്ഞ 19നു പുലര്‍ച്ചെ അങ്കമാലി ടെല്‍ക്കിന് സമീപമായിരുന്നു അപകടം. ടെല്‍ക്കിനു സമീപം എത്തിയപ്പോള്‍ പെട്രോള്‍ തീര്‍ന്നതിനാല്‍ അതു വാങ്ങിക്കൊണ്ടുവന്നു വാഹനത്തില്‍ നിറച്ചുകൊണ്ടിരിക്കെ അമിതവേഗതയില്‍ വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. ‌അടുത്ത ദിവസം പരിക്കേറ്റയാളുടെ ബന്ധുക്കളെത്തി വാടക കൊടുത്തപ്പോള്‍ മാത്രമാണു ആംബുലന്‍സ് ജീവനക്കാര്‍ ഫോണ്‍ തിരികെ നല്‍കിയത്.