Thursday, March 28, 2024
HomeKeralaചരക്കുലോറി സമരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തോടെ ഇടപെടണം - മുഖ്യമന്ത്രി

ചരക്കുലോറി സമരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തോടെ ഇടപെടണം – മുഖ്യമന്ത്രി

ചരക്കുലോറി സമരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തോടെ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണക്കാലം അടുത്ത് വരുന്നതിനാൽ പച്ചക്കറികള്‍ക്ക് വില കൂടിയാല്‍ അത് ജനങ്ങളെ ബുദ്ധിമുട്ടിക്കുമെന്ന് പിണറായി വിജയന്‍. അന്തര്‍ സംസ്ഥാന ചരക്കുനീക്കം തടസ്സപ്പെട്ടത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും, അവശ്യസാധനങ്ങള്‍ക്ക് ഇതര സംസ്ഥാനങ്ങളെയാണ് കേരളം ആശ്രയിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.മറ്റു സംസ്ഥാനങ്ങളില്‍ നിന്നുളള ചരക്കു ലോറികളുടെ വരവ് 80 ശതമാനവും നിലച്ചിരിക്കുകയാണ്, സമരം തുടര്‍ന്നാല്‍ എല്ലാ സാധനങ്ങളുടെയും വില ഉയരും, മലയാളികളുടെ ദേശീയോത്സവമായ ഓണം അടുത്തുവരുന്ന നാളുകളില്‍ അവശ്യസാധനങ്ങളുടെ കടുത്ത ക്ഷാമത്തിന് സമരം ഇടയാക്കുമെന്നും പിണറായി പറഞ്ഞു.ലോറി ഉടമകള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളില്‍ ദേശീയ തലത്തിലാണ് തീരുമാനമെടുക്കേണ്ടതെന്നും, അതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമാണെന്ന് കേന്ദ്ര ഗതാഗത-ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരിക്കയച്ച ഇ-മെയില്‍ സന്ദേശത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments