Thursday, March 28, 2024
HomeKeralaച​ല​ച്ചി​ത്ര പു​ര​സ്കാ​ര ദാ​ന ച​ട​ങ്ങി​ല്‍ മോ​ഹ​ന്‍​ലാ​ല്‍​ ത​ന്നെ മു​ഖ്യാ​തി​ഥി:സാം​സ്കാ​രി​ക മ​ന്ത്രി

ച​ല​ച്ചി​ത്ര പു​ര​സ്കാ​ര ദാ​ന ച​ട​ങ്ങി​ല്‍ മോ​ഹ​ന്‍​ലാ​ല്‍​ ത​ന്നെ മു​ഖ്യാ​തി​ഥി:സാം​സ്കാ​രി​ക മ​ന്ത്രി

സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര ദാ​ന ച​ട​ങ്ങി​ല്‍ മോ​ഹ​ന്‍​ലാ​ല്‍​ത​ന്നെ മു​ഖ്യാ​തി​ഥി​യാ​കു​മെ​ന്ന് സാം​സ്കാ​രി​ക മ​ന്ത്രി എ.​കെ.​ബാ​ല​ന്‍. അ​ദ്ദേ​ഹ​ത്തെ ബു​ധ​നാ​ഴ്ച ഒൗ​ദ്യോ​ഗി​ക​മാ​യി ക്ഷ​ണി​ക്കു​മെ​ന്നും മോ​ഹ​ന്‍​ലാ​ലി​നെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​ല്‍ ആ​ര്‍​ക്കും എ​തി​ര്‍​പ്പി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മോഹന്‍ലാലിനെതിരെ മുഖ്യമന്ത്രിക്ക് കത്തെഴുതിയ ചിലര്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് ഇന്ന് തുറന്ന് പറഞ്ഞിരുന്നു.ച​ട​ങ്ങി​ല്‍ മോ​ഹ​ന്‍​ലാ​ലി​നെ പ​ങ്കെ​ടു​പ്പി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 107 സാം​സ്കാ​രി​ക പ്ര​വ​ര്‍​ത്ത​ക​ര്‍ ഒ​പ്പി​ട്ട ക​ത്ത് മു​ഖ്യ​മ​ന്ത്രി​ക്കു ന​ല്‍​കി​യി​രു​ന്നു. കുറച്ചാളുകള്‍ മുഖ്യമന്ത്രിക്ക് പുറമെ മറ്റൊരു മുഖ്യാതിഥി പങ്കെടുക്കുന്നതിലെ സാംഗത്യമില്ലായ്മ ചൂണ്ടിക്കാട്ടിയപ്പോള്‍ ചിലര്‍ അത് മോഹന്‍ലാലിനെതിരെയുള്ള ആക്രമണമായി മുതലെടുത്തുവെന്നും ആരോപണമുണ്ട്. നേ​ര​ത്തെ ത​മി​ഴ് ന​ട​ന്‍ സൂ​ര്യ മു​ഖ്യാ​തി​ഥി​യാ​യി ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്- എ.​കെ.​ബാ​ല​ന്‍ പ​റ​ഞ്ഞു. ച​രി​ത്ര​മ​റി​യാ​തെ​യാ​ണ് ചി​ല​ര്‍ വി​വാ​ദ​മു​ണ്ടാ​ക്കു​ന്ന​തെ​ന്നും പു​ര​സ്കാ​ര ജേ​താ​ക്ക​ളാ​യ ഇ​ന്ദ്ര​ന്‍​സും വി.​സി. അ​ഭി​ലാ​ഷും മോ​ഹ​ന്‍​ലാ​ലി​നെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​നെ അ​നു​കൂ​ലി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.ഈ സാഹചര്യത്തിലാണ് മോഹന്‍ലാലിനെ ക്ഷണിക്കുകതന്നെ ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കിയത്. മുഖ്യ അതിഥി എന്ന രീതിയിലല്ലാതെ ലാലിന്റെ സാന്നിധ്യം ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ മോഹന്‍ലാല്‍ ചടങ്ങിൽ പങ്കെടുക്കുമോ എന്ന വിഷയത്തിൽ ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments