Thursday, March 28, 2024
HomeKeralaദുരിതാശ്വാസ ക്യാമ്പുകളിൽ ഉണ്ടായിരുന്നവർക്കു 10000 രൂപ ധനസഹായം

ദുരിതാശ്വാസ ക്യാമ്പുകളിൽ ഉണ്ടായിരുന്നവർക്കു 10000 രൂപ ധനസഹായം

ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് പോകുന്നവര്‍ക്ക് അടിയന്തര സഹായമായി 10000 രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനോടകം ക്യാമ്പ് വിട്ടുപോയവര്‍ക്കും ഈ തുക നല്‍കുമെന്നും ബാങ്ക് അക്കൗണ്ട് വഴിയാകും ധനസഹായം നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ നല്‍കുന്നതിനുള്ള നടപടികള്‍ ആലോചിച്ചു വരികയാണെന്നും തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം സൂചിപ്പിച്ചു.ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 539 കോടി രൂപലഭ്യമായിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രളയത്തില്‍ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുത്ത്‌ വിതരണം ചെയ്യല്‍ നടപടികള്‍ സെപ്റ്റംബര്‍ ആദ്യ വാരം ആരംഭിക്കും. വളര്‍ത്തുമൃഗങ്ങള്‍ ജീവനോപാധിയായിരുന്നവര്‍ക്ക് സഹായം. കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ക്കാര്‍ മോറട്ടോറിയം.  വ്യവസായ സ്ഥാപനങ്ങളുടെ പുനരുജ്ജീവനത്തിനായി പ്രത്യേക പദ്ധതികള്‍. ചെറുകിട വ്യവസായങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുടെ വായ്പകള്‍ക്ക് മോറട്ടോറിയം. പ്രവര്‍ത്തന മൂലധന വായ്പ പുന:ക്രമീകരിക്കും. വെള്ളം കയറിയതിനെത്തുടര്‍ന്ന്‍ തകര്‍ന്ന സ്കൂളുകള്‍ പ്രാദേശിക കൂട്ടുകെട്ടില്‍ പുനര്‍നിര്‍മ്മിക്കാനുള്ള നടപടികള്‍ കൈ ക്കൊള്ളണം.
വഴിയില്‍ ആളുകളെ തടഞ്ഞുവെച്ച് പണം പിരിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments