Saturday, April 20, 2024
HomeKeralaഐ വി ശശിയുടെ ജീവിതത്തിലേക്ക് ഒരു തിരനോട്ടം

ഐ വി ശശിയുടെ ജീവിതത്തിലേക്ക് ഒരു തിരനോട്ടം

ഇന്ത്യൻ സിനിമയെ അദ്ഭുതപ്പെടുത്തിയ മലയാള സിനിമയിലെ ആദ്യാക്ഷരം

മലയാളചലച്ചിത്രത്തിലെ ഒരു പ്രശസ്ത സം‌വിധായകനാണ് ഐ.വി. ശശി എന്ന് അറിയപ്പെടുന്ന ഇരുപ്പം വീട് ശശിധരൻ. (- 2017 ഒക്ടോബർ 24)[1] അദ്ദേഹം ഏകദേശം 150 -ഓളം സിനിമകൾ സം‌വിധാനം ചെയ്തിട്ടുണ്ട്. തന്റേതായ ഒരു ശൈലിയിലും സം‌വിധായക രീതിയിലും അദ്ദേഹത്തിന്റെ സിനിമകൾ മലയാള സിനിമ ചരിത്രത്തിൽ വേറിട്ടു നിൽക്കുന്നു. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സിൽ നിന്ന് ചിത്രകലത്തിൽ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്.

സിനിമയിലേക്കുള്ള ആദ്യ ചുവടുകൾ

1968-ൽ എ.ബി.രാജിന്റെ കളിയല്ല കല്ല്യാണം എന്ന സിനിമയിൽ കലാസംവിധായകനായിട്ടായിരുന്നു തുടക്കം. ഛായാഗ്രാഹ സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് സഹ സം‌വിധായകനായി കുറെ ചലച്ചിത്രങ്ങളിൽ പ്രവർത്തിച്ചു. ആദ്യചലച്ചിത്രം ഇരുപത്തിഏഴാം വയസ്സിൽ സം‌വിധാനം ചെയ്തു. ഈ ചലച്ചിത്രത്തിൽ അദ്ദേഹത്തിന്റെ പേര് ചേർത്തിരുന്നില്ലെങ്കിലും ആദ്യം സം‌വിധാനം ചെയ്ത ചലച്ചിത്രം ഒരു വൻവിജയമായിരുന്നു. ആദ്യ സം‌വിധാനം ചെയ്തതായി അറിയപ്പെടുന്ന ചലച്ചിത്രം ഉത്സവം ആണ്. പിന്നീട് വന്ന അവളുടെ രാവുകൾ എന്ന സിനിമ മലയാളചലച്ചിത്ര ചരിത്രത്തിലെ തന്നെ ഒരു വിജയ ചിത്രം ആണ്. ഈ ചലച്ചിത്രം പിന്നീട് ഹിന്ദിയിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു. അവളുടെ രാവുകൾ മലയാളത്തിലെ ആദ്യത്തെ A വിഭാഗത്തിൽ പെട്ട ഒരു സിനിമയായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും ഏഴ് വീതവും തെലുങ്കിൽ രണ്ടും സിനിമകൾ ചെയ്തു.

ഐ വി ശശിയെ തേടിയെത്തിയ പുരസ്‌കാരങ്ങൾ

1. 2014-ലെ ജെ.സി. ഡാനിയേൽ പുരസ്കാരം
2. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് – 2013 ഏപ്രിൽ 19-ന് കോഴിക്കോട് വച്ച് നടന്ന ഉത്സവ് 2013 പരിപാടിയിൽ കമലഹാസനും, മോഹൻലാലും, മമ്മൂട്ടിയും ചേർന്ന് ഐ.വി. ശശിയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിച്ചു
3. 1982-ൽ ആരൂഡത്തിന് ദേശീയോദ്ഗ്രഥനത്തിുള്ള ദേശീയ അവാർഡ്
4. രണ്ടു തവണമ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്
5. ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡ്
6. ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാർഡ്
7. ആറു തവണ ഫിലിംഫെയർ അവാർഡ്
8. 2015-ൽ ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം

കുടുംബവിശേഷങ്ങൾ

അഭിനേത്രിയായ സീമയാണു ഭാര്യ. ശശി സംവിധാനം ചെയ്ത ഇതാ ഇവിടെ വരെയുടെ സെറ്റിൽ വച്ചാണ് സീമയെ പരിചയപ്പെടുന്നത്. അതിനു ശേഷം ശശിയുടെ ഒരുപാട് സിനിമകളിൽ സീമ നായികയായിരുന്നു. അവർ ഏകദേശം മുപ്പതോളം സിനിമളിൽ ഒന്നിച്ച് ജോലി നോക്കി. ഇവർക്ക് രണ്ട് മക്കളുണ്ട്. ഇപ്പോൾ കുടുംബത്തോടെ ചെന്നൈയിൽ താമസിക്കുന്നു.

സമകാലിക വിഷയങ്ങള്‍ മലയാളത്തില്‍ പരിചയപ്പെടുത്തിയ സംവിധായകന്‍

മലയാള സിനിമയില്‍ ആള്‍കൂട്ടങ്ങളെ ഫ്രെയിമില്‍ നിര്‍ത്താന്‍ ധൈര്യം കാണിച്ച സംവിധായകന്‍ എന്ന പേരും അദ്ദേഹത്തിന് സ്വന്തം. പി.പത്മരാജന്‍, എം.ടി വാസുദേവന്‍ നായര്‍, ടി. ദാമോദരന്‍, ജോണ്‍പോള്‍ തുടങ്ങിയ പ്രശസ്ത തിരക്കഥാകൃത്തുക്കളുടെ രചനകള്‍ അതേപടി ഉള്‍ക്കൊണ്ട് സിനിമ ചെയ്യാന്‍ ശശിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മലയാള സിനിമയില്‍ വലിയ ക്യാന്‍വാസ് എന്ന് പറയാവുന്ന ചിത്രങ്ങളാണ് ശശിയുടെത്. പ്രമേയവും താരബാഹുല്യവും കൊണ്ട് മലയാളത്തില്‍ അദ്ദേഹത്തെ പോലെ വലിയ ക്യാന്‍വാസ് സ്വന്തമാക്കിയ സംവിധായകര്‍ കുറവാണ്.

സാമൂഹിക പ്രതിബന്ധതയുള്ള സിനിമകള്‍ സമകാലിക വിഷയങ്ങള്‍ മലയാളത്തില്‍ പരിചയപ്പെടുത്തിയത് ഐ.വി ശശിയാണ്. ജനകീയ പ്രശ്‌നങ്ങളെ സമൂഹത്തില്‍ അവതരിപ്പിക്കാന്‍ കൂടി സിനിമയെ പ്രയോഗിക്കുകയായിരുന്നു ശശി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments