ഷെറിന്‍ മാത്യുവിന്റെ മരണം; വളര്‍ത്തച്ഛന്‍ വെസ്ലി കസ്റ്റഡിയിൽ

sherin mathew

ടെക്‌സാസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഷെറിന്‍ മാത്യുവിന്റെ കേസില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൊഴിയിലെ വൈരുദ്ധ്യം കണ്ടെത്തിയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഷെറിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചതായാണ് സൂചന.

പാലു കുടിക്കാത്തതിന് വീടിന്റെ പുറത്തു നിര്‍ത്തി എന്നായിരുന്നു വെസ്ലി മാത്യു ആദ്യം നല്‍കിയ മൊഴി. വീടിന് പുറത്തു നിര്‍ത്തിയ കുട്ടിയെ കാണാതാവുകയായിരുന്നു എന്നാണ് വെസ്ലി മാത്യു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ കുട്ടിയുടെ മൃതദേഹം വീടിന്റെ സമീപത്തെ കലുങ്കില്‍ നിന്നും കണ്ടെത്തിയതിന് ശേഷം ഇയാള്‍ മൊഴി മാറ്റി പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മൊഴി എന്താണെന്ന് പൊലീസ് പുറത്തുവിട്ടിട്ടില്ല. ആദ്യത്തെ മൊഴിയുടെ അടിസ്ഥാനത്തില്‍ വെസ്ലി മാത്യുവിനെ കസ്റ്റഡിയില്‍ എടുത്തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു. വെസ്ലി മാത്യുവിന്റെ കാറിനുള്ളില്‍ നിന്നും കണ്ടെത്തിയ ഡിഎന്‍എ സാമ്പിളുകളെല്ലാം പരിശോധിച്ചതിന് ശേഷമാണ് പൊലീസ് ഇയാളുടെ അറസ്റ്റ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കുട്ടിയെ ക്രൂരമായി പരിക്കേല്‍പ്പിച്ചു എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. കുട്ടിയെ കൊലപ്പെടുത്തിയത് വീടിനുള്ളില്‍ വെച്ച് തന്നെയാണെന്നാണ്
ഷെറിന്‍ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പോലീസിനെ നയിച്ചതു വെസ്ലി മാത്യൂസിന്റെ കാറിനുള്ളിലെ മാറ്റില്‍നിന്നു ലഭിച്ച ഡിഎന്‍എ സാംപിളുകളാണ്. കുഞ്ഞിന്റെ മൃതദേഹം ഷെറിന്റേതു തന്നെയെന്നാണു പോലീസിന്റെ നിഗമനമെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഒക്ടോബര്‍ ഏഴിനു വടക്കന്‍ ടെക്‌സാസിലെ റിച്ചര്‍ഡ്‌സണിലെ വീട്ടില്‍നിന്നാണു ഷെറിനെ കാണാതായത്. ഞായറാഴ്ചയാണു പോലീസ് നായ്ക്കളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ വച്ചുതന്നെ കൊലപാതകം നടന്നുവെന്ന നിഗമനത്തിലാണു പോലീസ്. വീട്ടില്‍നിന്ന് അഞ്ചു മൊബൈല്‍ ഫോണുകള്‍, മൂന്നു ലാപ്‌ടോപ്, ഒരു ടാബ്, ഒരു ക്യാമറ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.