Thursday, March 28, 2024
HomeNationalഇന്ത്യയിലെ ആദ്യത്തെ ബിറ്റ്കോയിന്‍ എടിഎം അടച്ചു പൂട്ടി

ഇന്ത്യയിലെ ആദ്യത്തെ ബിറ്റ്കോയിന്‍ എടിഎം അടച്ചു പൂട്ടി

ഇന്ത്യയിലെ ആദ്യത്തെ ബിറ്റ്കോയിന്‍ എടിഎം അടച്ചു പൂട്ടി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചുവെന്ന ആരോപണത്തിന്റെ വെളിച്ചത്തിലാണ് എടിഎം സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) എടിഎം അടച്ചു പൂട്ടിയത്. നിലവില്‍ റിസര്‍വ് ബാങ്ക് രാജ്യത്ത് ബിറ്റ്കോയിന്‍ അടക്കമുള്ള ക്രിപ്റ്റോ കറന്‍സി ഇടപാടുകളെ നിരോധിച്ചിട്ടുണ്ട്. ബെംഗളുരുവിലെ പഴയ എയര്‍പോര്‍ട്ട് റോഡിലെ വാണിജ്യ സമുച്ചയത്തിലാണ് ഏതാനും ദിവസം മുമ്പാണ് യുണികോണ്‍ ടെക്നോളജീസ് എടിഎം സ്ഥാപിച്ചത്. ബിറ്റ്കോയിന്‍ വ്യാപാരം നടത്താനുളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന സ്ഥാപനത്തിന്‍റെ സഹസ്ഥാപകനെ സിസിബി അറസ്റ്റ് ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments