പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച് വന്നിരുന്ന വൃദ്ധന്‍ പിടിയില്‍

torture

ചോക്ക്‌ലേറ്റുകള്‍ നല്‍കിയിതിന് ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച് വന്നിരുന്ന വൃദ്ധന്‍ പൊലീസ് പിടിയില്‍. 85 വയസ്സുകാരനായ നനിസെട്ടി സത്യനാരായണ റാവുവിനെയാണ് ഹൈദരാബാദിലെ ഷി പൊലീസിലെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത നിരവധി വിദ്യാര്‍ത്ഥിനികളെ ഇദ്ദേഹം മാസങ്ങളോളം പീഡിപ്പിച്ച് വരികയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. റെയില്‍വേയില്‍ നിന്നും വിരമിച്ച ഇദ്ദേഹം കഴിഞ്ഞ കുറച്ച് മാസങ്ങളായി കാപ്രയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ വാച്ച്മാനായി ജോലി നോക്കി വരികയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ചോക്കലേറ്റുകളും പണവും നല്‍കിയായിരുന്നു ഇയാള്‍ പീഡനത്തിനിരയാക്കിയിരുന്നത്. അവിചാരിതമായി ഒരു വിദ്യാര്‍ത്ഥിയുടെ നോട്ടു പുസ്തകം പരിശോധിക്കാന്‍ ഇട വന്ന ഒരു പിതാവ് പുസ്തകത്തില്‍ നിന്നും നൂറിന്റെ നോട്ട് കണ്ടെടുത്തു. ഇതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടി പീഡന വിവരം വീട്ടുകാരോട് തുറന്ന് പറഞ്ഞത്. തുടര്‍ന്ന് ഹൈദരബാദിലെ ‘ഷി പൊലീസ്’ സംഘം നടത്തിയ ചോദ്യം ചെയ്യലില്‍ സത്യനാരായണ റാവു കുറ്റം സമ്മതിച്ചു. മാസങ്ങളായി നിരവധി വിദ്യാര്‍ത്ഥികള്‍ ഇദ്ദേഹത്തിന്റെ വലയില്‍പ്പെട്ട് പീഡനത്തിനിരയായിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഒരു വര്‍ഷം മുമ്പാണ് ഇദ്ദേഹത്തിന്റെ ഭാര്യ മരിച്ചത്. അതിന് ശേഷം മക്കളില്‍ നിന്നും അകന്ന് തനിച്ചായിരുന്നു ഇയാളുടെ താമസം. ഇയാള്‍ക്കെതിരെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കുറ്റത്തിന് പോസ്‌കോ നിയമ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട് .