Thursday, March 28, 2024
HomeKeralaബാര്‍ക്കോഴ കേസ് തീരുന്നതുവരെ മാണി യു.ഡി.എഫുമായി അടുക്കില്ല

ബാര്‍ക്കോഴ കേസ് തീരുന്നതുവരെ മാണി യു.ഡി.എഫുമായി അടുക്കില്ല

തിരിച്ചുകൊണ്ടുവരാന്‍ കോണ്‍ഗ്രസ് അിമതതാല്‍പര്യം കാട്ടിയാലും ബാര്‍ക്കോഴ കേസ് തീരുന്നതുവരെ കെ.എം. മാണി യു.ഡി.എഫുമായി അടുക്കില്ല. യു.ഡി.എഫ് വിടാന്‍ മാണിവിഭാഗം തീരുമാനിച്ചതുതന്നെ ബാര്‍ക്കോഴ കേസിന്റെ അടിസ്ഥാനത്തിലാണ്. അതില്‍ കുറ്റവിമുക്തനാക്കികൊണ്ടുള്ള റിപ്പോര്‍ട്ട് കോടതിയില്‍ എത്താതെ മാണി ഇനി തിരിച്ച് യു.ഡി.എഫിലേക്ക് എത്തില്ല. യു.ഡി.എഫിനോടുള്ള എതിര്‍പ്പിനെക്കാളുപരി ബാര്‍ക്കോഴ കേസ് ഭയന്നാണ് മാണി മുന്നണിവിട്ടതെന്നാണ് അവരുടെ പാര്‍ട്ടിയില്‍ നിന്നും ലഭിക്കുന്ന സൂചന. യു.ഡി.എഫില്‍ മാണി നില്‍ക്കുകയാണെങ്കില്‍ ഇടതുസര്‍ക്കാര്‍ ബാര്‍ക്കോഴ കേസില്‍ മാണിയെ പരമാവധി ബുദ്ധിമുട്ടിക്കുമായിരുന്നുവെന്നാണ് അവര്‍ വിലയിരുത്തുന്നത്. അത് ഒഴിവാക്കാനായുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായിരുന്നു യു.ഡി.എഫ് വിടുകയെന്നത്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയുടെ കരുത്ത് തെളിയിക്കുന്നതിനുള്ള മറ്റ് തെരഞ്ഞെടുപ്പുകളൊന്നും തന്നെ മുന്നിലില്ലായിരുന്നതുകൊണ്ടുതന്നെ മാണിക്ക് ആ തീരുമാനം വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായിരുന്നില്ല. അടുത്ത ലോക്‌സഭാതെരഞ്ഞെടുപ്പിന് മുമ്പ് ഒരു രാഷ്ട്രീയനിലപാട് സ്വീകരിച്ചാല്‍ മതിയാകും. അതിന് ഇനിയും ഏകദേശം ഒരുവര്‍ഷത്തിലേറെയുണ്ടുതാനും. അതിനിടയില്‍ ബാര്‍ക്കോഴ കേസില്‍ തീരുമാനം ഉണ്ടാകുമെന്നാണ് മാണി കരുതുന്നത്. ഇടതുതമുന്നണി തെരഞ്ഞെടുപ്പിന് മുമ്പ് ഏറെ ശക്തമായി ഉപയോഗിച്ച ആയുധമാണ് ബാര്‍ക്കോഴ. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്  കനത്ത പരാജയമുണ്ടായി ഇടതുമുന്നണി അധികാരത്തില്‍ എത്തിയശേഷവും യു.ഡി.എഫില്‍ തന്നെ തുടരുകയാണെങ്കില്‍ അതിന്റെ പ്രതികാരം അവരുടെ ഭാഗത്തുനിന്നുണ്ടാകും. ഇത് ഇല്ലാതാക്കി, താന്‍ ഇടതുമുന്നണിയോടൊപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്ന നിലപാട് സ്വീകരിച്ചുകൊണ്ട് ബാര്‍ക്കോഴ കേസില്‍ നിന്നും ഊരിവരാനാണ് മാണിയുടെ നീക്കം. ഇതുകൊണ്ട് പാര്‍ട്ടിയുടെ നേതൃത്വം മകന് ചാര്‍ത്തിക്കൊടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. അങ്ങനെ ഇക്കാര്യത്തില്‍ രണ്ടുനേട്ടമാണ് മാണിയുണ്ടാക്കിയത്. ഒന്നരമാസത്തിനുള്ളില്‍ ബാര്‍ക്കോഴ കേസിലെ അന്തിമറിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ അതിനുള്ളില്‍ അത് തീരുമെന്ന് മാണി കരുതുന്നുമില്ല. അതുകൊണ്ടുതന്നെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് കോടതിയില്‍ കൊടുക്കാതെ കോണ്‍ഗ്രസുമായി ചര്‍ച്ചയ്ക്ക് മാണി തയാറാകുകയുമില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments