Thursday, April 18, 2024
HomeKeralaനടി ശ്രീദേവിയുടെ മൃതദേഹം തിങ്കളാഴ്ച്ച ഇന്ത്യയിലെത്തിക്കും

നടി ശ്രീദേവിയുടെ മൃതദേഹം തിങ്കളാഴ്ച്ച ഇന്ത്യയിലെത്തിക്കും

അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം ദുബായില്‍ നിന്ന് നാട്ടിലേക്ക് ഇന്ന് കൊണ്ടുവരില്ല. ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ ലഭിച്ചിട്ടില്ലാത്തതിനാലാണ് വൈകുന്നത്. മരണത്തിന്റെ യഥാര്‍ഥ കാരണം അറിയാനുള്ള പരിശോധനാ ഫലങ്ങള്‍ കിട്ടിയ ശേഷമേ മൃതദേഹം കൊണ്ടു വരൂ.  മൃതദേഹം തിങ്കളാഴ്ച്ച ഇന്ത്യയിലെത്തിക്കുമെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍.ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. ഇന്ന് രാത്രിയോടെ മൃതദേഹം മുംബൈയിലെത്തിക്കുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.നിലവിൽ അൽ ഖിസൈസിലുള്ള പൊലീസ് ആസ്ഥാനത്തെ മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇവിടെ കോൺസുലേറ്റ് ഉദ്യോഗസ്ഥർ മാത്രമാണുള്ളത്. അവർ മാധ്യമ പ്രവർത്തകരെ കാണാനും തയാറായിട്ടില്ല. കോൺസുലേറ്റിലെ ഒരു ഉദ്യോഗസ്ഥൻ ശ്രീദേവിയുടെ കുടുംബാംഗങ്ങൾക്കൊപ്പമുണ്ട്. മൃതദേഹം ഇന്ത്യയിലേക്ക് അയയ്ക്കും മുൻപ് നിയമനടപടികൾ പൂർത്തിയാക്കണം. ഫൊറൻസിക് റിപ്പോർട്ടുൾപ്പെടെ ലഭിക്കാൻ കാത്തിരിക്കുകയാണ് ഇന്ത്യൻ കോൺസുലേറ്റ്. അതിനു ശേഷമായിരിക്കും മൃതദേഹം ഇന്ത്യയിലേക്ക് അയയ്ക്കാനുള്ള നടപടികൾ ആരംഭിക്കുകയെന്ന് കോൺസൽ ജനറൽ വിപുൽ അറിയിച്ചു. അതേസമയം സ്വാഭാവിക മരണമായതിനാൽ പോസ്റ്റ്മോർട്ടത്തിനു സാധ്യതയില്ലെന്ന് കോൺസുലേറ്റ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ദുബായിയില്‍ വച്ച് ഹൃദയ സ്തംഭനത്തെത്തുടര്‍ന്ന് ഇന്നലെ രാത്രി 11.30 യോടെ ആയിരുന്നു മരണം. നടനും ബന്ധുവുായ മോഹിത് മര്‍വയുടെ വിവാഹസത്കാര ചടങ്ങില്‍ പങ്കെടുക്കാനാണ് ശ്രീദേവി ദുബായിയില്‍ എത്തിയത്. ഭര്‍ത്താവ് ബോണി കപൂറും ഇളയമകള്‍ ഖുഷിയും ശ്രീദേവിക്ക് ഒപ്പമുണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments