Friday, March 29, 2024
HomeCrimeഅന്താരാഷ്ട്ര കായികതാര എച്ച്‌ഐവി പകര്‍ത്തിയെന്നാരോപിച്ച് കാമുകി പരാതി നല്‍കി

അന്താരാഷ്ട്ര കായികതാര എച്ച്‌ഐവി പകര്‍ത്തിയെന്നാരോപിച്ച് കാമുകി പരാതി നല്‍കി

എച്ച്‌ഐവി പകര്‍ത്തിയെന്നാരോപിച്ച് കാമുകി അന്താരാഷ്ട്ര കായികതാരത്തിനെതിരെ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ കായികതാരത്തിന്റെ പേരോ മറ്റു വിവരങ്ങളോ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. 2013 ലാണ് ഇരുവരും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്. തുടര്‍ന്ന് 2015 ല്‍ കാമുകന്‍ എച്ച്.ഐ.വി പകര്‍ത്തിയെന്നാരോപിച്ച് പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം ഇഴയുകയായിരുന്നു. ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്ന സമയത്ത് കായികതാരത്തിന് എയ്ഡ്‌സ് ഉണ്ടായിരുന്നോ എന്നതും, താരത്തിന് അതേക്കുറിച്ച് അറിവുണ്ടായിരുന്നോ എന്നതുമാണ് പോലീസ് നിലവില്‍ അന്വേഷിക്കുന്നത്.താരത്തിന് മുന്‍കൂട്ടി അറിവുണ്ടായിരുന്നുവെങ്കില്‍ ബോധപൂര്‍വം കാമുകിക്ക് എയ്ഡ്‌സ് പകര്‍ത്തിയെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേരുകയും ഭാവി അവതാളത്തിലാകുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബോധപൂര്‍വം എയ്ഡ്‌സ് പകര്‍ത്തിയാല്‍ ആജീവനാന്തം കായികതാരത്തിന് ജയിലില്‍ കിടക്കേണ്ടി വരും. അതേസമയം, ഉയര്‍ന്ന പരാതി വ്യാജമാണെന്നാണ് താരത്തിന്റെ വാദം. ചോദ്യം ചെയ്യലില്‍ താരം കുറ്റം നിഷേധിച്ചിച്ചതായാണ് വിവരം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments