Friday, April 19, 2024
HomeNational"പാശ്‌ചാത്യസംസ്‌കാരത്തിന്റെ സ്വാധീനത്തിൽ ബോയ്‌ഫ്രണ്ട്സിനെ എടുക്കരുത് " ബിജെപി എംഎല്‍എ പന്ന ലാല്‍

“പാശ്‌ചാത്യസംസ്‌കാരത്തിന്റെ സ്വാധീനത്തിൽ ബോയ്‌ഫ്രണ്ട്സിനെ എടുക്കരുത് ” ബിജെപി എംഎല്‍എ പന്ന ലാല്‍

പാശ്‌ചാത്യസംസ്‌കാരത്തിന്റെ സ്വാധീനമാണ്‌ അതിക്രമങ്ങൾക്ക്‌ കാരണമെന്നു മധ്യപ്രദേശിലെ ഗുനയിൽ നിന്നുള്ള ബിജെപി എംഎല്‍എ പന്ന ലാൽ ശാക്യ. പെൺകുട്ടികൾ ബോയ്‌ഫ്രണ്ട്‌സിനെ ഒഴിവാക്കണമെന്ന് പന്ന ലാല്‍ ശാക്യ ഉപദേശിക്കുന്നു. വിരാട്‌ കോഹ്‌ലിയും അനുഷ്‌ക ശർമ്മയും ഇറ്റലിയിൽ വെച്ച്‌ വിവാഹിതരായത്‌ രാജ്യസ്‌നേഹമില്ലാത്തതിനാലാണെന്ന ആക്ഷേപമുന്നയിച്ച്‌ അടുത്തിടെ വാർത്തകളിൽ ഇടംപിടിച്ചയാളാണ്‌ പന്നലാൽ. ഗുനയിലെ ഒരു കോളേജ് പരിപാടിയില്‍ പങ്കെടുക്കവെ ഇന്ത്യയിൽ വർധിച്ചുവരുന്ന സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനാണ്‌ പന്ന ലാലിന്റെ വിചിത്രമായ ഉത്തരം. സ്ത്രീകളെ പൂജിക്കുന്ന രാജ്യമാണ് നമ്മുടെ രാജ്യത്ത്‌ സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു എന്നു പറയുന്നത്‌ എങ്ങനെ വിശ്വസിക്കാനാകും? കണക്കുകള്‍ പലതും പറയും. പാശ്ചാത്യ സംസ്ക്കാരത്തോട് അകലം പാലിക്കാന്‍ പറയുന്നത് അതിനാലാണ്. ബോയ്ഫ്രണ്ട്‌സോ ഗേള്‍ഫ്രണ്ട്‌സോ ഉണ്ടാകുന്നതിനെ പ്രോത്സാഹിപ്പിക്കരുത് പന്നലാല്‍ പറഞ്ഞു. സാർവദേശീയ വനിതാ ദിനം ഇന്ത്യയിൽ ആചരിക്കുന്നതിനെയും ബിജെപി നേതാവ്‌ എതിർത്തു. വർഷത്തിൽ ഒരു ദിവസം വനിതാ ദിനമായി ആചരിക്കുന്നത്‌ നമ്മുടെ സംസ്‌കാരത്തിലില്ലാത്ത കാര്യമാണ്‌. പാശ്‌ചാത്യ സംസ്‌കാരത്തെ അനുകരിക്കാതെ നമ്മുടെ സംസ്‌കാരത്തിൽ തന്നെ നാം ഉറച്ചുനിൽക്കണം ‐ പന്ന ലാൽ ശാക്യ പറഞ്ഞു. നവരാത്രിദിനത്തിൽ സ്‌ത്രീകളെ പൂജിക്കുന്നതിനാൽ മറ്റ്‌ ആഘോഷങ്ങളുടെ ആവശ്യമില്ലെന്നും ബിജെപി എംഎൽഎ കൂട്ടിച്ചേർത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments