Thursday, March 28, 2024
HomeKeralaനിപ്പ വൈറസിന്റെ ഉറവിടം വവ്വാല്‍ അല്ലെന്ന് സ്ഥിരീകരിച്ചു

നിപ്പ വൈറസിന്റെ ഉറവിടം വവ്വാല്‍ അല്ലെന്ന് സ്ഥിരീകരിച്ചു

നിപ്പ വൈറസിന്റെ ഉറവിടം വവ്വാല്‍ അല്ലെന്ന് സ്ഥിരീകരിച്ചു. ഭോപ്പാലിലേക്ക് അയച്ചുകൊടുത്ത സാമ്പിളുകൾ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ടിലാണ് വൈറസിന്റെ ഉറവിടം വവ്വാല്‍ അല്ലെന്ന് സ്ഥിരീകരിച്ചത്. രക്തം, സ്രവം, തൊലി എന്നിവയടക്കം വവ്വാലില്‍ നിന്ന് എടുത്ത നാല് സാമ്പിളുകളാണ് പരിശോധനയക്കായി അയച്ചിരുന്നത്. രോഗം ആദ്യം സ്ഥിരീകരിച്ച ചങ്ങരോത്തെ മൂസയുടെ വീട്ടിലെ കിണറ്റിലെ ചത്ത വവ്വാലുകളുടെ സാമ്പിളുകളാണ് പരിശോധിച്ചത്. ഉറവിടം വവ്വാലല്ലെന്ന് സ്ഥിരീകരിച്ചതോടെ വൈറസ് ബാധയുടെ കാരണം എന്താണെന്ന ചോദ്യം അവശേഷിക്കുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments