Friday, March 29, 2024
HomeKeralaകള്ളില്‍ മായം ചേര്‍ത്താല്‍ കഠിനമായ ശിക്ഷയില്ല

കള്ളില്‍ മായം ചേര്‍ത്താല്‍ കഠിനമായ ശിക്ഷയില്ല

കള്ളില്‍ മായം ചേര്‍ത്താല്‍ കഠിനമായ ശിക്ഷ ലഭിക്കുകയില്ല. അതിനെ രാജിയാകാവുന്ന കുറ്റം മാത്രമായി പരിഗണിക്കും. നിലവില്‍ ഇതുവരെ കള്ളില്‍ മായം ചേര്‍ക്കുന്നത് ഏകദേശം 5 വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന ഒരു കുറ്റമായിരുന്നു. എന്നാല്‍ ആ നിയമങ്ങള്‍ കാറ്റില്‍ പറത്തികൊണ്ടായിരുന്നു സര്‍ക്കാരിന്റെ പുതിയ നിയമം വന്നത്. ഇതനുസരിച്ച്‌ കള്ളിന്റെ വീര്യം കൂട്ടാനായി സ്റ്റാര്‍ച്ച്‌ പോലുള്ള മായങ്ങള്‍ ചേര്‍ക്കുന്നത് കുറ്റകരമല്ലാതായിരിക്കുകയാണ്. കള്ള് കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഈ നിയമമനുസരിച്ച്‌ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവന്നതിന്റെ പഴ്ച്ചാത്തലത്തിലാണ് നിയമത്തില്‍ ഇത്തരമൊരു ഭേദഗതി വരുത്തിയതെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ മദ്യമുപയോഗിക്കുന്നതിനും വാങ്ങുന്നതിനുമുള്ള പ്രായപരിധി 23 വയസായി ഉയര്‍ത്തിയിരിക്കുകയാണ് സര്‍ക്കാര്‍.

RELATED ARTICLES
- Advertisment -

Most Popular

Recent Comments