Thursday, April 25, 2024
HomeNationalആള്‍ദൈവം റാം റഹീം സിങ്ങിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാന്‍ ഹൈക്കോടതി ഉത്തരവ്

ആള്‍ദൈവം റാം റഹീം സിങ്ങിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാന്‍ ഹൈക്കോടതി ഉത്തരവ്

സിബിഐ കോടതി ബലാത്സംഗ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ സ്വയം പ്രഖ്യാപിത ആള്‍ദൈവം റാം റഹീം സിങ്ങിന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കോടതി വിധിയെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെതുടര്‍ന്നാണ് ഹൈക്കോടതിയുടെ അടിയന്തര നടപടി. കലാപത്തില്‍ മരിച്ചവരുടെ എണ്ണം ഇരുപത് കഴിഞ്ഞു. സ്വത്തുവകകള്‍ കണ്ടുകെട്ടി ആക്രമണത്തിലുണ്ടായ നഷ്ടം നികത്താനാണ് പഞ്ചാബ്- ഹരിയാന ഹൈക്കോടതിയുടെ നിര്‍ദ്ദേശം. മുഴുവന്‍ ദേര ആശ്രമങ്ങളും അടച്ചു പൂട്ടണമെന്നും ആശ്രമങ്ങളിലെ അന്തേവാസികള്‍ ഒഴിഞ്ഞു പോകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
അനുയായിയെ പീഡിപ്പിച്ച കേസില്‍ രാം റഹീം കുറ്റക്കാരനാണെന്നുള്ള കോടതി വിധിയ്ക്കും പിന്നാലെ പഞ്ചാബിലും ഹരിയാനയിലും ഡല്‍ഹിയിലും വ്യാപക ആക്രമണമാണ് അരങ്ങേറുന്നത്.
വിധി പ്രതികൂലമായാല്‍ സംഘര്‍ഷം ഉണ്ടാക്കില്ലെന്ന് ദേര സച്ച സൗദ പ്രവര്ത്തകര്‍ ഇന്നലെ പൊലീസിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഉറപ്പ് നല്‍കിയിരുന്നെങ്കിലും സിബിഐ കോടതി വിധിക്ക് പിന്നാലെ മണിക്കൂറുകളായി വ്യാപക ആക്രമണാണ് അരങ്ങേറുന്നത്. ഹരിയാനയിലെ പഞ്ചകുളയിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അര്‍ധസൈനിക വിഭാഗത്തിന്റെ സുരക്ഷ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments