Thursday, April 18, 2024
HomeNational2019ന്‍റെ ആദ്യ പകുതിയില്‍ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിനുവേണ്ടി കോൺഗ്രസ്സ് ഒരുങ്ങുന്നു

2019ന്‍റെ ആദ്യ പകുതിയില്‍ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിനുവേണ്ടി കോൺഗ്രസ്സ് ഒരുങ്ങുന്നു

2019ന്‍റെ ആദ്യ പകുതിയില്‍ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നടക്കുകയാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായ പൊതുതിരഞ്ഞെടുപ്പാണ് അടുത്തത്. ഒരു പക്ഷേ, പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുന്ന തിരഞ്ഞെടുപ്പാവാം. ഇക്കാര്യം ബോധ്യമായതു കൊണ്ടുതന്നെ കോണ്‍ഗ്രസ് നേരത്തെ ഒരുങ്ങുകയാണ്. ഈ തയ്യാറെടുപ്പിന്‍റെ ഭാഗമായി ചില സുപ്രധാന തീരുമാനങ്ങള്‍ പാര്‍ട്ടി ഇന്ന് കൈക്കൊണ്ടു. ഇന്ന് 3 പ്രത്യേക സമിതികളെ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പ്രകടനപത്രിക തയ്യാറാക്കല്‍, സ്ഥാനാര്‍ഥി നിര്‍ണയം, പ്രചാരണം തുടങ്ങിയ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് മൂന്ന് കമ്മിറ്റികള്‍ രൂപീകരിച്ചത്. പി ചിദംബരം, ഗുലാം നബി ആസാദ്, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടുന്ന ഒന്‍പതംഗ കോര്‍ കമ്മിറ്റി, സല്‍മാന്‍ ഖുര്‍ഷിദ്, ശശി തരൂര്‍ എന്നിവരുള്‍പ്പെട്ട 19 അംഗ പ്രകടനപത്രികാ കമ്മിറ്റി, 13 അംഗ പബ്ലിസിറ്റി കമ്മിറ്റി എന്നിവയാണ് രൂപീകരിച്ചത്. എ.കെ ആന്‍റണി, അശോക് ഗെഹ്ലോട്ട്, അഹമ്മദ് പാട്ടേല്‍, ജയറാം രമേശ്, രണ്‍ദീപ് സര്‍ജേവാല, കെ.സി വേണുഗോപാല്‍ എന്നിവരാണ് കോര്‍ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. കേരളത്തില്‍ ബിന്ദു കൃഷ്ണന്‍ പ്രകടന പത്രികാ കമ്മിറ്റിയും വി.ഡി സതീശന്‍ പബ്ലിസിറ്റി കമ്മിറ്റിയിലുമുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments