Thursday, April 25, 2024
HomeKeralaശബരിമല സ്ത്രീപ്രവേശിനം ;ഹിന്ദു സംഘടനകൾ എതിർക്കുന്നു, 30ന് ഹര്‍ത്താല്‍

ശബരിമല സ്ത്രീപ്രവേശിനം ;ഹിന്ദു സംഘടനകൾ എതിർക്കുന്നു, 30ന് ഹര്‍ത്താല്‍

ശബരിമലയില്‍ പ്രായവ്യത്യാസമില്ലാതെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്‌ പുതിയ വിവാദ തലങ്ങളിലേക്ക് നീങ്ങുന്നു. സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന നിലപാടിനെയാണ് കേരള സര്‍ക്കാര്‍ പിന്തുണയ്ക്കുന്നത് . അതേസമയം ഹിന്ദു സംഘടനകൾ ശക്തമായ എതിര്‍പ്പാണ് ഉയര്‍ത്തികൊണ്ടിരിക്കുന്നത്. കൂടാതെ സര്‍ക്കാരിന് താക്കീതായി ഹര്‍ത്താലും പ്രഖ്യാപിച്ചിരിക്കുകയാണ് . ഈ മാസം 30ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് . ശബരിമലയില്‍ നിശ്ചിത പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതിനെ ചോദ്യം ചെയ്തു കൊണ്ട് ഇന്ത്യന്‍ യംഗ് ലോയേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയാണ് വിവാദം ആളിപ്പടരുന്നതിനു കാരണമായിരിക്കുന്നത് . കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് സര്‍ക്കാര്‍ നിലപാടിനെതിരെ ഹിന്ദു സംഘടനകള്‍ ശക്തമായ എതിർപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. ഹൈന്ദവ വിരുദ്ധ നിലപാട് സർക്കാർ തിരുത്തണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത് . സ്ത്രീ പ്രവേശനത്തിന് എതിരെ നായര്‍ സര്‍വ്വീസ് സൊസൈററിയും രംഗത്ത് എത്തിയിട്ടുണ്ട്. ശബരിമലയിലെ സ്ത്രീകളുടെ പ്രവേശന വിലക്കിന് 60 വര്‍ഷത്തെ പഴക്കവും പാരമ്പര്യവും ഉണ്ടെന്നു അവർ ചൂണ്ടികാണിക്കുന്നു. അതുകൊണ്ട് ആചാരത്തിന്റെ പ്രാധാന്യം കണക്കിലെടുക്കണമെന്നും എന്‍എസ്‌എസ് സുപ്രീം കോടതിയെ അറിയിച്ചു. കേരളത്തിലെ വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ ശബരിമലയിലെ വിശ്വാസത്തെ മാനിക്കുന്നവരാണെന്നും എന്‍എസ്‌എസ് വാദിച്ചുശബരിമലയിലെ ആചാരങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ വേണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ഏത് പ്രായത്തിലുള്ള സ്ത്രീകളേയും പ്രവേശിപ്പിക്കണമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ആരാധനയ്ക്കുള്ള ഭരണഘടനാപരമായ അവകാശത്തില്‍ നിന്ന് സ്ത്രീകളെ മാറ്റിനിര്‍ത്തുന്നത് എങ്ങനെയെന്ന് കോടതി ചോദിച്ചു. എന്നാല്‍ ദേവസ്വം ബോര്‍ഡ് സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന നിലപാടിനെ ശക്തിയുക്തം എതിര്‍ക്കുന്നു. ഭരണഘടനയെ മാത്രം അടിസ്ഥാനമാക്കി തീരുമാനമെടുക്കുന്നത് കാര്യങ്ങള്‍ വഷളാക്കുമെന്നും ദേവസ്വം ബോര്‍ഡ് വാദിച്ചു. അയ്യപ്പ ധര്‍മ്മ സേന, വിശാല വിശ്വകര്‍മ്മ ഐക്യവേദി, ശ്രീരാമ സേന, ഹനുമാന്‍ സേന ഭാരത് എന്നീ സംഘടനകളാണ് വാര്‍ത്താ സമ്മേളനം വിളിച്ച്‌ ഹര്‍ത്താല്‍ പ്രഖ്യാപനം നടത്തിയത്. ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് ആചാര അനുഷ്ഠാനങ്ങളെ അട്ടിമറിക്കുന്നതും ഹിന്ദു വിശ്വാസങ്ങള്‍ക്ക് എതിരുമാണെന്ന് ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടാല്‍ തടയുമെന്നും ഇവര്‍ ഭീഷണി മുഴക്കുന്നു. യുവതികള്‍ ശബരിമലയിലേക്ക് വന്നാല്‍ അമ്മമാരെ ഉപയോഗിച്ച്‌ പമ്ബയില്‍ വെച്ച്‌ തടയും എന്നാണ് ഇവരുടെ വെല്ലുവിളി. അത് മൂലമുണ്ടാകുന്ന ഏത് വിധത്തിലുള്ള പ്രത്യാഘാതങ്ങളും നേരിടാന്‍ തയ്യാറാണെന്നും ഹൈന്ദവ സംഘടനകള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments