Friday, March 29, 2024
Homeപ്രാദേശികംജസ്‌നയെ തേടി പോലീസ് സംഘം; 10 ദിവസത്തിനുള്ളില്‍ ജസ്നയെ കണ്ടെത്തുമെന്ന് പോലീസ്

ജസ്‌നയെ തേടി പോലീസ് സംഘം; 10 ദിവസത്തിനുള്ളില്‍ ജസ്നയെ കണ്ടെത്തുമെന്ന് പോലീസ്

ജസ്‌നയെ തേടി പോലീസ് സംഘം കഴിഞ്ഞ ദിവസമാണ് കുടകിലെത്തിയത്. അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതിനു ശേഷമായിരുന്നു കുടകിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. ജസ്നയുടെ കൈയ്യിലുണ്ടെന്ന് സംശയിക്കുന്ന മറ്റൊരു ഫോണിലെ വിവരങ്ങളില്‍ നിന്നാണ് ജസ്നയ്ക്ക് കുടകില്‍ നിന്ന് പലതവണയായി കോള്‍ വന്നിരുന്നെന്ന് പോലീസ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം കൈമാറിയതോടെയാണ് അന്വേഷണ സംഘം കുടകില്‍ എത്തി വീടുകളില്‍ പരിശോധന നടത്തിയത്.4 മാസത്തോളമായി ജസ്നയെ കാണാതായിട്ട്. മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്നും ഇറങ്ങിയ ജസ്ന എവിടെയെന്ന് കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. 10 ദിവസത്തിനുള്ളില്‍ ജസ്നയെ കണ്ടെത്തുമെന്നാണ് പോലീസ് കഴിഞ്ഞ ദിവസം പറഞ്ഞത് . ആരെങ്കിലും ജസ്നയെ അപായപ്പെടുത്തിയോ എന്നുള്ള സംശയങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ജസ്ന കേരളത്തിന് പുറത്ത് ജീവനോടെ ഉണ്ടെന്ന് ഉറപ്പിച്ച് പറയുകയാണ് പോലീസ്.ജസ്നയുടെ കൈയ്യില്‍ ഉണ്ടായിരുന്ന മറ്റൊരു സ്മാര്‍ട്ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതെന്ന് പോലീസ് പറയുന്നു.സൈബര്‍ സംഘം വിദഗ്ദരായ സൈബര്‍ സെല്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നുണ്ട്. പരിശോധനയിസ്‍ ജസ്ന ജീവിച്ചിരിക്കുന്നുണ്ടെന്ന് തന്നെയാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.ജസ്നയെ തേടി കൂടുതല്‍ ഫോണ്‍ കോളുകള്‍ വന്നത് കര്‍ണാടകത്തില്‍ നിന്നാണെന്നാണ് പോലീസ് പറയുന്നത്. ഇതില്‍ കുറച്ചു കോളുകള്‍ കുടകില്‍ നിന്നും വന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് കുടകിലേക്ക് അന്വേഷണ സംഘം തിരിച്ചത്.കുടക്, മടിക്കേരി, സിന്ധുപുര, വിരാജ്പേട്ട എന്നീ പ്രദേശങ്ങളിലാണ് പത്തനംതിട്ട പോലീസ് തിരച്ചില്‍ നടത്തുന്നത്. ഇവിടെയുള്ള നിരവധി വീടുകളില്‍ പോലീസ് പരിശോധന നടത്തി. ഈ മേഖലയില്‍ നിന്നാണ് ജസ്‌നയുടെ മൊബൈല്‍ പിന്തുടര്‍ന്ന പോലീസിന് സംശയകരമായ ചില സൂചനകള്‍ ലഭിച്ചത്. ജെസ്നയുടെ കുടുംബം കുടകില്‍ നിന്നാണ് മുക്കൂട്ടുതറയില്‍ എത്തി താമസമാക്കിയത്. ജസ്നയെ കാണാതാകുന്നതിന് മുന്‍പ് നടത്തിയ ഫോണ്‍ കോളുകളാണ് അന്വേഷണ സംഘത്തെ കുടകില്‍ എത്തിച്ചത്. അതേസമയം ആരാണ് ജസ്നയെ അവിടെ നിന്ന് വിളിച്ചതെന്ന് കണ്ടെത്താന്‍ പോലീസ് കഴിഞ്ഞിട്ടില്ല.അതേസമയം അന്വേഷണത്തില്‍ മുണ്ടക്കയത്ത് നിന്നുള്ള ചില സംശയകരമായ വിളികള്‍ ജസ്നയ്ക്ക് ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഈ കോളുകളുമായി ബന്ധപ്പെട്ട് നാല് പേര്‍ പോലീസ് നിരീക്ഷണത്തിലാണ്. ഇവരെ അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യും.6000 കോളുകള്‍ ആറായിരം കോളുകളാണ് സൈബര്‍ സെല്‍ സംഘം പരിശോധിച്ചത്. ഇവയില്‍ ചിലത് കര്‍ണാടകത്തില്‍ നിന്നാണ് എന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ജസ്നയുടെ സാദൃശ്യമുള്ള പെണ്‍കുട്ടിയെ കര്‍ണാടകത്തിലെ ചിലയിടങ്ങളില്‍ കണ്ടെതായി തിരുവല്ല ഡിവൈഎസ്പിക്ക് സന്ദേശം ലഭിച്ചിരുന്നു.ജസ്‌നയുടെയും അവളുമായി ബന്ധമുള്ളവരുടെയും നമ്പറുകള്‍ ഇക്കൂട്ടത്തില്‍ ഉണ്ട്. കൂടുതല്‍ സംശയമുള്ള 10 നമ്പറുകള്‍ കൂടുതല്‍ പരിശോധനയ്ക്ക് പോലീസ് വിധേയമാക്കും. ദിവസങ്ങള്‍ക്കകം കേസില്‍ അന്തിമ രൂപമായിട്ടില്ലെങ്കില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments