Friday, March 29, 2024
HomeKeralaഭക്ഷണം ശ്വാസനാളത്തില്‍ കയറി നന്ദന്‍കോട് കൂട്ടക്കൊലക്കേസ് പ്രതി കാഡല്‍ ജിന്‍സൻ ഗുരുതരാവസ്ഥയില്‍

ഭക്ഷണം ശ്വാസനാളത്തില്‍ കയറി നന്ദന്‍കോട് കൂട്ടക്കൊലക്കേസ് പ്രതി കാഡല്‍ ജിന്‍സൻ ഗുരുതരാവസ്ഥയില്‍

നന്ദന്‍കോട് കൂട്ടക്കൊലക്കേസ് പ്രതി കാഡല്‍ ജിന്‍സനെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപസ്മാരത്തെ തുടര്‍ന്നു ഭക്ഷണം ശ്വാസനാളത്തില്‍ കയറിയതാണു പ്രശ്നമായത്. ദമ്പതികളും മകളും അടക്കം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ചനിലയിൽ കണ്ടെത്തിയ കേസിലെ പ്രതിയാണു ജിൻസൻ. ഡോ. ജീൻ പത്മ (58), ഭർത്താവ് റിട്ട. പ്രഫ. രാജ തങ്കം (60), മകൾ കരോലിൻ (26), ജീന്റെ ബന്ധു ലളിത (70) എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്.‌ മൂന്നു പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേതു കിടക്കവിരിയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. കേഡൽ ജിൻസൻ കൊലപാതകം നടത്തിയശേഷം മൃതദേഹങ്ങൾ കത്തിച്ചതാകാമെന്നാണു കരുതുന്നത്. അറസ്റ്റിലായ കാഡൽ ഓരോ ദിവസവും മൊഴി മാറ്റി പൊലീസിനെ വട്ടം ചുറ്റിക്കുകയാണ്. കൊലയ്ക്കു പിന്നിലെ യഥാർഥ കാരണം കണ്ടെത്താനാകാതെ മൊഴിക്കു പിന്നാലെ നടക്കുകയാണു പൊലീസ്. പിതാവിന്റെ സ്വഭാവദൂഷ്യമാണു കൊലയ്ക്കു പ്രേരിപ്പിച്ചതെന്നും വിഷം കൊടുത്തു കൊല്ലാനാണ് ആദ്യം പദ്ധതി ഇട്ടതെന്നുമാണ് ഒടുവിലായി ഇയാൾ പൊലീസിനോടു പറഞ്ഞത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments