Friday, March 29, 2024
HomeNationalഒണ്‍ലൈന്‍ വിവാഹ തട്ടിപ്പ് നടക്കില്ല

ഒണ്‍ലൈന്‍ വിവാഹ തട്ടിപ്പ് നടക്കില്ല

ഒണ്‍ലൈന്‍ വിവാഹ തട്ടിപ്പ് നടക്കില്ല;വിവാഹ വെബ്‌സൈറ്റുകൾക്ക് നിയന്ത്രണം
അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന വിവാഹ പരസ്യ വെബ്സൈറ്റുകള്‍ക്ക് നിയന്ത്രണം. രാജ്യത്തെ മാട്രിമോണിയല്‍ വെബ്സൈറ്റുകളുടെ ദുരുപയോഗവും തട്ടിപ്പും തടയുക ലക്ഷ്യമിട്ടാണ് നിയന്ത്രണം. വിവാഹപരസ്യ വെബ്സൈറ്റിന്റെ മറവില്‍ ഡേറ്റിങ്ങ് പ്ലാറ്റ്ഫോമിനുള്ള ഇടം നല്‍കരുതെന്നും, അക്കൗണ്ട് നീക്കം ചെയ്താലും ഒരു വര്‍ഷം വരെ വ്യക്തികളുടെ വിവരങ്ങള്‍ സൈറ്റുകള്‍ ശേഖരിച്ചുവക്കുകയും ചെയ്യണമെന്നും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തില്‍ സൈറ്റുകളെക്കുറിച്ചുള്ള പരാതികള്‍ ലഭിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദ്ദേശങ്ങള്‍. നിര്‍ദേശങ്ങള്‍ പ്രകാരം വിവാഹ വെബ്‌സെറ്റുകള്‍ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ഉപയോക്തൃ കരാറും സ്വകാര്യതാ നയവും വികസിപ്പിക്കണം. ഉപയോക്താക്കളുടെ വ്യക്തഗതി വിവര സംരക്ഷണത്തിനായുള്ള വെബ്‌സൈറ്റിലെ നിയന്ത്രണങ്ങളും നടപടികളും നയങ്ങളും സ്വകാര്യതാ നയത്തിലൂടെ (Privacy Policy) വ്യക്തമാക്കണം. കൂടാതെ ഉപയോക്തൃ രജിസ്‌ട്രേഷന്‍റെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ സ്ഥിരീകരിക്കണം. ഉപയോക്താവിന്റെ വ്യക്തിഗത തിരിച്ചറിയല്‍ രേഖ, മേല്‍വിലാസം തുടങ്ങിയവ തെളിയിക്കുന്ന അനുബന്ധ രേഖകളുടെ ശരിപ്പകര്‍പ്പുകള്‍ സമര്‍പ്പിക്കണം. വെബ്‌സൈറ്റ് വൈവാഹിക ആവശ്യങ്ങള്‍ക്കായി മാത്രം ഉപയോഗിക്കുക എന്ന കര്‍ശന നിര്‍ദേശം വെബ്‌സൈറ്റില്‍ നല്‍കിയിരിക്കണമെന്നും നിര്‍ദേശമുണ്ട്. തട്ടിപ്പുകളെക്കുറിച്ചും സുരക്ഷാ നിര്‍ദേശങ്ങളെക്കുറിച്ചും ഉപയോക്താക്കള്‍ക്ക് നിരന്തരം വിവരം നല്‍കണം. വെബ്‌സൈറ്റിലെ വിവരങ്ങള്‍ ശരിയാണോ എന്ന് ഉപയോക്താക്കള്‍ തന്നെ സ്ഥിരീകരിക്കണമെന്ന് വെബ്‌സൈറ്റില്‍ വ്യക്തമാക്കണം. തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പോലിസിന് റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. വെബ്‌സൈറ്റുകള്‍ പരാതിപരിഹാര ഓഫീസറെ നിയമിച്ച് അദ്ദേഹത്തെ ബന്ധപ്പെടേണ്ട വിവരങ്ങളും പരാതിപരിഹാര മാര്‍ഗങ്ങളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം. ഉപയോക്തൃസൗഹൃദ നടപടിയെന്ന നിലയില്‍ ഫ്രീക്വന്റ്‌ലി ആസ്‌ക്ഡ് ക്വസ്റ്റ്യന്‍സ് (FAQ) സൈറ്റില്‍ വികസിപ്പിക്കണം. വെബ്‌സൈറ്റിന്‍റെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിന് വിവിധ സാങ്കേതിക സുരക്ഷാ നിയന്ത്രണങ്ങള്‍ ഏറ്റെടുക്കണമെന്നും സ്റ്റേറ്റ് ഐ.ടി മിഷന്‍ ഡയറക്ടര്‍ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments